- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാമത് പിറവം സംഗമം പ്രൗഡഗംഭീരമായി ആഘോഷിച്ചു
ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയിരിക്കുന്നവർ ഒക്ടോബർ 10 ന് ക്രംലിനിൽ ഒത്തുകൂടി മൂന്നാമത് പിറവം സംഗമം അതിഗംഭീരമായി ആഘോഷിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ഡാൻസുകൾ, ഓണപ്പാട്ടുകൾ, സ്‌കിറ്റ് , തുടങ്ങിയവയ്ക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയ
ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയിരിക്കുന്നവർ ഒക്ടോബർ 10 ന് ക്രംലിനിൽ ഒത്തുകൂടി മൂന്നാമത് പിറവം സംഗമം അതിഗംഭീരമായി ആഘോഷിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ഡാൻസുകൾ, ഓണപ്പാട്ടുകൾ, സ്‌കിറ്റ് , തുടങ്ങിയവയ്ക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങളും നടത്തപ്പെട്ടു. വനിതകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വടംവലി മത്സരം ഏവർക്കും ആവേശകരമായി. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.
മുഖ്യ സംഘാടകരായ ജിജി ചാരുപ്ലാവിൽ, ജുബി തുബയിൽ, മഹേഷ് കുഴികണ്ടത്തിൽ, ഏലിയാസ് പൂഴികുന്നേൽ, തോമസ്‌കുട്ടി പൂപ്‌ളിക്കോട്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story