- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻഡ്രിയയുടെ പിശാശ് 2; ആകാംഷയുണർത്തി മിഷ്‌കിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്; ചിത്രമൊരുങ്ങുന്നത് തിയേറ്റർ റീലീസ് ലക്ഷ്യമിട്ട്
ചെന്നൈ: മിഷ്‌കിൻ സംവിധാനം ചെയ്ത ചിത്രമാണ് പിശാശ്. നാഗയും പ്രയാഗ മാർട്ടിനുമായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ചർച്ചയാകുന്നത്.
ആൻഡ്രിയ ആണ് രണ്ടാം ഭാഗത്തിൽ നായികയായി എത്തുന്നത്. വെട്രിമാരൻ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഹൊറർ ചിത്രമായിരിക്കും. തിയറ്റർ റിലീസ് തന്നെയാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഭാഗം ബാലയായിരുന്നു നിർമ്മിച്ചത്.കാർത്തിക് രാജയാണ് രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധായകൻ.
Next Story




