മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കളിക്കാരനുമായ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായിരുന്ന പ്രമോദ് കുമാറിന് കൊവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി പിയൂഷ് ചൗള ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്ന പിയൂ ചൗളയെ ഐപിഎൽ ലേലത്തിൽ 2.40 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയെങ്കിലും 32കാരനായ താരത്തിന് സീസണിൽ ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും പിയൂഷ് ചൗള അംഗമായിരുന്നു.