- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പിയൂഷിന്റെ അച്ഛന്റെ മരണവാർത്ത കേട്ട് ഹൃദയം തകർന്നു'; പിയൂഷിനും കുടുംബത്തിനും ദൈവം മനക്കരുത്ത് നൽകട്ടെയെന്ന് സച്ചിൻ
മുംബൈ: മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീം അംഗവുമായ പിയൂഷ് ചൗളയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.
മരണവാർത്ത കേട്ട് ഹൃദയം തകർന്നുവെന്നും ഈ ദുഃഖകരമായ നിമിഷത്തിൽ പിയൂഷ് ചൗളക്കും കുടുംബത്തിനും ദൈവം മനക്കരുത്ത് നൽകട്ടെയെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന പിയൂഷ് ചൗളയുടെ അച്ഛൻ പ്രമോദ് കുമാർ ചൗള കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മരിച്ചത്. പിയൂഷിന് കരുത്ത് പകർന്ന് ഐ.പി.എൽ. ടീം മുംബൈ ഇന്ത്യൻസും ട്വീറ്റ് ചെയ്തു. കുടുംബത്തിന്റെ നെടുംതൂണാണ് നഷ്ടപ്പെട്ടതെന്നും ഇനി ഒന്നും പഴയതുപോലെയാകില്ലെന്നും പിയൂഷ് നേരത്തെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സച്ചിനും മുംബൈ ഇന്ത്യൻസ് ടീമും ആശ്വാസ വാക്കുകളുമായെത്തിയത്. ഐ.പി.എല്ലിൽ ആകെ 156 വിക്കറ്റ് അക്കൗണ്ടിലുള്ള പിയൂഷ് ചൗള കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച ഐ.പി.എൽ. ടീം രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കറിയയുടെ അച്ഛനും കോവിഡ് മൂലം മരണപ്പെട്ടിരുന്നു. ഇന്ത്യൻ വനിതാ ടീമിലെ ഓൾറൗണ്ടർ വേദ കൃഷ്ണമൂർത്തിയുടെ അമ്മയുടേയും സഹോദരിയൂടേയും ജീവൻ കോവിഡ് കവർന്നിരുന്നു.
ന്യൂസ് ഡെസ്ക്