- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേരും ചിഹ്നവും നഷ്ടപ്പെട്ട് അലയുന്ന ജോസഫ് ഒർജിനൽ കേരളാ കോൺഗ്രസിലേക്ക് ലയിക്കുന്നു; എൻഡിഎ ഘടകകക്ഷിയായ ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസിൽ ലയിച്ചു യുഡിഎഫിന്റെ ഭാഗമാകും; പിസി തോമസിനും പദവി ഉറപ്പ്; ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച് പടിയിറങ്ങുന്ന തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ അന്തിമ ചർച്ച പൂർത്തിയാക്കി പിജെ ജോസഫ്
കോട്ടയം: പിജെ ജോസഫ് വീണ്ടും ബ്രാക്കറ്റില്ലാ കേരളാ കോൺഗ്രസിന്റെ നേതാവാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പി.സി.തോമസിനൊപ്പമുള്ള കേരള കോൺഗ്രസും ലയനത്തിലേയ്‌ക്കെന്നു സൂചന. പിസി തോമസിന്റെ കേരളാ കോൺഗ്രസിന് മാത്രമാണ് ബ്രാക്കറ്റി ഉപ പേരുകൾ ഇല്ലാത്തത്. നേരത്തെ പിജെ ജോസഫിന്റെ കൈയിലായിരുന്നു ഈ പാർട്ടി. കെ എം മാണിക്കൊപ്പം ചേർന്നപ്പോൾ ഈ പാർട്ടി ഉപേക്ഷിച്ചു. അന്ന് പിജെ ജോസഫിനൊപ്പം പോകാതെ ഈ പാർട്ടിയുമായി പിസി തോമസ് ഇടതുപക്ഷത്ത് നിലയറുപ്പിച്ചു. പിന്നീട് പിസി തോമസ് ബിജെപി മുന്നണിയിലും എത്തി. ഇപ്പോൾ ബിജെപിയുമായി കലഹത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ പ്രശ്‌നം.
ഇതോടെ പിജെ ജോസഫിന്റെ സ്ഥാനാർത്ഥികളുടെ ചിഹ്നം സൈക്കിളാകും. ഇന്ന് കടുത്തുരുത്തിയിൽ ലയന സമ്മേളനം നടക്കുമെന്നാണ് സൂചന. താൻ എൻഡിഎ വിട്ടുവെന്ന് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ കൺവെൻഷനിലും പങ്കെടുക്കും. ഏറെ കാലത്തിന് ശേഷമാണ് കേരളത്തിലെ പ്രധാനമുന്നണികളിൽ ഒന്നിന്റെ ഭാഗമായി പിസി തോമസ് മാറുന്നത്. പിജെ ജോസഫിന് രജിസ്‌ട്രേഷൻ ഉള്ള പാർട്ടി ഒന്നുമില്ല. ജോസ് കെ മാണിയുമായുള്ള കേസിൽ തോറ്റതോടെ പുതിയ പാർട്ടിയുണ്ടാക്കണം. അല്ലാത്ത പക്ഷം യുഡിഎഫിൽ നിന്ന് അനുവദിച്ച് കിട്ടുന്ന സീറ്റുകളിൽ സ്വതന്ത്രരായി ജോസഫ് വിഭാഗം മത്സരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ വിപ്പ് ഇവർക്ക് ബാധകമാകില്ല. ഇത് തിരിച്ചറിഞ്ഞാണ് പിസി തോമസുമായുള്ള ചർച്ചകൾ. പുതിയ പാർട്ടിയുണ്ടാക്കി മത്സരിക്കാനുള്ള സമയം ഇപ്പോൾ ജോസഫിനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് നീക്കങ്ങൾ.
ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്‌ക്കെത്തുക എന്നാണ് അറിയുന്നത്. ലയനം നടക്കുകയാണെങ്കിൽ പി.ജെ.ജോസഫ് പാർട്ടി ചെയർമാനാകും. മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്. വർഷങ്ങളായി എൻഡിഎയിൽ പി.സി.തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്.
സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ പാലായിൽ ബിജെപി സ്ഥാനാർത്ഥിയ നെിർത്തി. ഇതോടെ പിസി തോമസ് മുന്നണി വിടാൻ തീരുമാനിച്ചു. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് നീക്കം നടത്തിയത്. ഇതോടെ പിസി തോമസും എൻഡിഎയുടെ ഭാഗമാകും. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി.സി.തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിനു പിന്നിൽ തന്റെ പാർട്ടിയാണെന്ന വാദവും തോമസ് ഉയർത്തുന്നു. ഈ പിണക്കമാണ് പിജെ ജോസഫിന് ഗുണകരമായി മാറുന്നത്.
കേരളാകോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിച്ചതോടെ പിജെ ജോസഫ് വിഭാഗം വമ്പൻ പ്രതിസന്ധിയിൽ ആയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയാണ് പിജെ ജോസഫ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വിപ്പ് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകും. സ്വതന്ത്ര അംഗമായി മത്സരിക്കുന്നവർക്ക് ഇടത്തോട്ടും വലത്തോട്ടും ചായനാകും. ഇത് യുഡിഎഫിനും പ്രതിസന്ധിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സ്ഥാനാർത്ഥികൾക്കും ചെണ്ട എന്ന പൊതു ചിഹ്നം അനുവദിച്ചു. രണ്ടില ചിഹ്നത്തിലെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാലാണ് ഇത്. എന്നാൽ വിഷയത്തിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചതോടെ ജോസഫിന് കമ്മീഷന്റെ അംഗീകാരം കിട്ടില്ലെന്ന സ്ഥിതി വന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസഫ് ഗ്രൂപ്പിന് മുഴുവൻ പൊതു ചിഹ്നം അനുവദിക്കാനും ഇടയില്ല.
ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിക്കുന്നതിനെതിരെ ജോസഫ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ ജോസ് വിഭാഗം സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം ലഭിക്കുമെങ്കിലും യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിക്കുന്ന ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും. ഇതിനെ മറികടക്കാനാണ് പുതിയ നീക്കം നടത്തുന്നത്. 'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി എന്നതാണ് വസ്തുത. യുഡിഎഫിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ പത്തു പേരും ഇനി സ്വതന്ത്രരായി, ഇവർക്ക് വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ ഇടത്തോട്ടും വലത്തോട്ടും ചായാം. ഇഞ്ചോടിഞ്ഞ് പോരാട്ടമായതിനാൽ കേരളത്തിലെ ഫലത്തിൽ നേരിയ വ്യത്യാസത്തിന് മാത്രമേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ജോസഫിന് വഴിങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിനാണ്.
ചിഹ്നം സംബന്ധിച്ച കേസ് നിലനിന്നതിനാൽ തദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെണ്ട ചിഹ്നമായി ജോസഫ് വിഭാഗത്തിനു അനുവദിച്ച് നൽകിയിരുന്നു. രണ്ടില പോകുന്നത് വൈകാരിക പ്രശ്നമാണെങ്കിലും സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ ചിഹ്നത്തിനായുള്ള ശ്രമത്തിലാണ് ജോസഫ്. ചെണ്ട തന്നെ അനുവദിക്കണമെന്നാണ് ആവശ്യം. ഇതിനായി കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാനായിരുന്നു നീക്കം. പക്ഷേ ഇതിനെല്ലാം സമയം എടുക്കും. ഈ സാഹചര്യത്തിലാണ് പിസി തോമസുമായി ലയിച്ച് അതിവേഗ പരിഹാരം പിജെ കാണുന്നത്. ഇതോടെ യുഡിഎഫിൽ നിന്ന് കിട്ടുന്ന പത്ത് സീറ്റിൽ മത്സരിക്കുന്നവർക്കും ജോസഫിന് തന്നെ വിപ്പ് നൽകാനാകും. അതിന് വേണ്ടിയാണ് പാർട്ടി ചെർമാൻ പദവി ജോസഫ് നേടുന്നത്.
മറുനാടന് മലയാളി ബ്യൂറോ