- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തേക്ക്; മാണി വിളിച്ച യോഗത്തിൽ പി.ജെ. ജോസഫും മോൻസും പങ്കെടുത്തില്ല; മാണിയുടെ പാലായിലെ വസതിയിൽ യോഗം നിശ്ചയിച്ചത് ഭിന്നതകൾ പറഞ്ഞുതീർക്കാൻ; അനാരോഗ്യംമൂലം വിട്ടുനിന്ന സി.എഫ്. തോമസിനെ മാണി വിളിച്ചുവരുത്തി
പാലാ: കോട്ടയത്തെ സി.പി.എം ബാന്ധവത്തെച്ചൊല്ലി കേരളാ കോൺഗ്രസ് എമ്മിനുള്ളിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. കെ.എം. മാണിയുടെ പാലായിലെ വസതിയിൽ രാത്രി ചേർന്ന പാർട്ടി പാർലമെന്ററി യോഗത്തിൽനിന്ന് മുതിർന്ന നേതാവ് പി.ജെ. ജോസഫും കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫും വിട്ടുനിന്നു. കോട്ടയത്തെ സി.പി.എം ബാന്ധവത്തിൽ ജോസഫ് വിഭാഗത്തിനുള്ള അതൃപ്തിയാണ് നേതാക്കളുടെ വിട്ടുനിൽക്കലിനു പിന്നിലെന്നു സൂചനകളുണ്ട്. പാർട്ടിയുടെ ചങ്ങനാശേരി എംഎൽഎ സി.എഫ്. തോമസും ആദ്യം യോഗത്തിൽ പങ്കെടുത്തില്ല. ഇദ്ദേഹം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. പിന്നീട് സി.എഫ്. തോമസിനെ മാണി വിളിച്ചുവരുത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ വിട്ടുനിൽക്കുന്നത് മറ്റു വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് വിശദീകരിച്ചുകൊണ്ടാണ് സി.എഫ്. തോമസിനെ നിർബന്ധിച്ച് യോഗത്തിൽ പങ്കെടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണ തേടിയിൽ കേരളാ കോൺഗ്രസ് എമ്മിനുള്ളിൽ ഭിന്നതയും എതിർപ്പും ശക്തമാകുന്നതായാണ് സൂചന. പി.ജെ. ജോസഫു
പാലാ: കോട്ടയത്തെ സി.പി.എം ബാന്ധവത്തെച്ചൊല്ലി കേരളാ കോൺഗ്രസ് എമ്മിനുള്ളിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. കെ.എം. മാണിയുടെ പാലായിലെ വസതിയിൽ രാത്രി ചേർന്ന പാർട്ടി പാർലമെന്ററി യോഗത്തിൽനിന്ന് മുതിർന്ന നേതാവ് പി.ജെ. ജോസഫും കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫും വിട്ടുനിന്നു.
കോട്ടയത്തെ സി.പി.എം ബാന്ധവത്തിൽ ജോസഫ് വിഭാഗത്തിനുള്ള അതൃപ്തിയാണ് നേതാക്കളുടെ വിട്ടുനിൽക്കലിനു പിന്നിലെന്നു സൂചനകളുണ്ട്. പാർട്ടിയുടെ ചങ്ങനാശേരി എംഎൽഎ സി.എഫ്. തോമസും ആദ്യം യോഗത്തിൽ പങ്കെടുത്തില്ല. ഇദ്ദേഹം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്.
പിന്നീട് സി.എഫ്. തോമസിനെ മാണി വിളിച്ചുവരുത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ വിട്ടുനിൽക്കുന്നത് മറ്റു വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് വിശദീകരിച്ചുകൊണ്ടാണ് സി.എഫ്. തോമസിനെ നിർബന്ധിച്ച് യോഗത്തിൽ പങ്കെടുപ്പിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണ തേടിയിൽ കേരളാ കോൺഗ്രസ് എമ്മിനുള്ളിൽ ഭിന്നതയും എതിർപ്പും ശക്തമാകുന്നതായാണ് സൂചന. പി.ജെ. ജോസഫും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽപ്പെട്ട മോൻസും നേരത്തേ തന്നെ ഇക്കാര്യത്തിൽ സൂചന നല്കിയിരുന്നു.
പാർട്ടിയിൽ ഉടലെടുത്ത ഭിന്നത പരിഹരിക്കുന്നതിനാണ് രാത്രി മാണിയുടെ വസതിയിൽ യോഗം വിളിച്ചത്. ഇതിൽ പങ്കെടുക്കാതെ ജോസഫും മോൻസും വിട്ടുനിന്നതോടെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കെ.എം. മാണിയെ കൂടാതെ മകൻ ജോസ് എംപി, ജോയ് എബ്രഹാം എംപി, എംഎൽഎമാരായ എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കോട്ടയത്തെ പരീക്ഷണത്തെ ദൗർഭാഗ്യകരമെന്ന് പിജെ ജോസഫ് വിമർശിച്ചിരുന്നു.വിശ്വസ്തനായ മോൻസ് ജോസഫിന്റെ സമ്മർദ്ദം ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജോസഫിന്റെ വിമർശനത്തിനു പിന്നാലെ മാണി നിലപാടു മയപ്പെടുത്തിയിരുന്നു. ഇതോടെ മാണിക്കെതിരേ പാളയത്തിൽ പടയ്ക്കുള്ള സാധ്യത അസ്തമിച്ചുവെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ഭിന്നത തുടരുന്നുവെന്ന സൂചനയാണ് ഇന്നത്തെ യോഗത്തിൽനിന്നു ലഭിക്കുന്നത്.