കോഴിക്കോട്: അധികാരത്തിന്റെ ബലത്തിൽ അനർഹർ തൊഴിലുകൾ തട്ടിയെടുക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തൊഴിൽ ലഭിക്കാൻ മാത്രം മതത്തെ കൂട്ടുപിടിക്കുന്നത് ശരിയാണോയെന്ന് സിപിഎം പരിശോധിക്കണം. സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രം ജോലി നൽകുകയാണെന്നും ഫിറോസ് കോഴിക്കോട് പറഞ്ഞു.