- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം തീവ്രമല്ലെങ്കിലും നടപടി കഠിനം; വിഎസിന്റെ വിരട്ടൽ ഏറ്റു; പികെ ശശിയെ 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു; തരംതാഴ്ത്തൽ നടപടിയിൽ എല്ലാം ഒതുക്കാനുള്ള നീക്കം പൊളിച്ചത് അച്യുതാനന്ദന്റെ കത്ത് തന്നെ; ഷൊർണ്ണൂർ എംഎൽഎയ്ക്കെതിരായ നടപടി പരാതിക്കാരി കടുത്ത നിലപാടിലേക്ക് പോകുമെന്ന വിലയിരുത്തലിൽ; പിണറായി അടക്കമുള്ളവർ കൈവിട്ടതോടെ ശശിക്ക് രാഷ്ട്രീയ വനവാസകാലം; മൃദു പീഡനത്തിൽ സിപിഎം കടുത്ത നിലപാട് എടുത്തത് കേസും കോടതിയും ഒഴിവാക്കാൻ
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശിക്കെതിരെ കടുത്ത നടപടിയെടുത്ത് സിപിഎം. ശശിക്കെതിരെ കടുത്ത നിലപാട് വേണമെന്ന് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശശിക്കെതിരെ സസ്‌പെൻഷൻ നടപടിയെടുക്കാൻ സിപിഎം നിർബന്ധിതമായത്. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. ഇനി എംഎൽഎയായി മത്സരിക്കാൻ പാർട്ടി ടിക്കറ്റ് പോലും നിഷേധിക്കുന്ന തരത്തിലെ നടപടിയാണ് ഇത്. നേരത്തെ ശശിയെ തരംതാഴ്‌ത്താനാണ് സിപിഎം നേതൃത്വം ആലോചിച്ചിരുന്നത്. എന്നാൽ വിഎസിന്റെ വിമർശനത്തോട് ഇതിൽ നിന്ന് പിന്മാറി. ബ്രാഞ്ച് കമ്മറ്റിയിലേക്ക് എങ്കിലും തരംതാഴ്‌ത്തിയില്ലെങ്കിൽ ശശിക്കെതിരെ നിയമ നടപടി എടുക്കുമെന്ന് പരാതിക്കാരിയായ ഡിവൈഎഫ്‌ഐ നേതാവ് അറിയിച്ചിരുന്നു. ഇതും സിപിഎമ്മിനെ വെട്ടിലായി. ഇതോടെ വിശ്വസ്തനെ കൈവിടാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായി. ഇതോടെയാണ് ശശിക്ക് സസ്‌പെൻഷൻ നടപടി നേരിടേണ്ടി വരുന്നത്. പരാതിക്കാരി ഡിവൈഎഫ്‌ഐ നേതാവാണ്. അതുകൊണ്ട് മാത്രമാണ് പീഡന പരാതി പാർട്ടിക്ക് നൽകിയത്. പൊലീസിൽ കേസുകൊടുക്കാൻ താൽപ്പര്യ
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശിക്കെതിരെ കടുത്ത നടപടിയെടുത്ത് സിപിഎം. ശശിക്കെതിരെ കടുത്ത നിലപാട് വേണമെന്ന് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശശിക്കെതിരെ സസ്‌പെൻഷൻ നടപടിയെടുക്കാൻ സിപിഎം നിർബന്ധിതമായത്. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. ഇനി എംഎൽഎയായി മത്സരിക്കാൻ പാർട്ടി ടിക്കറ്റ് പോലും നിഷേധിക്കുന്ന തരത്തിലെ നടപടിയാണ് ഇത്. നേരത്തെ ശശിയെ തരംതാഴ്‌ത്താനാണ് സിപിഎം നേതൃത്വം ആലോചിച്ചിരുന്നത്. എന്നാൽ വിഎസിന്റെ വിമർശനത്തോട് ഇതിൽ നിന്ന് പിന്മാറി. ബ്രാഞ്ച് കമ്മറ്റിയിലേക്ക് എങ്കിലും തരംതാഴ്‌ത്തിയില്ലെങ്കിൽ ശശിക്കെതിരെ നിയമ നടപടി എടുക്കുമെന്ന് പരാതിക്കാരിയായ ഡിവൈഎഫ്‌ഐ നേതാവ് അറിയിച്ചിരുന്നു. ഇതും സിപിഎമ്മിനെ വെട്ടിലായി. ഇതോടെ വിശ്വസ്തനെ കൈവിടാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായി. ഇതോടെയാണ് ശശിക്ക് സസ്‌പെൻഷൻ നടപടി നേരിടേണ്ടി വരുന്നത്.
പരാതിക്കാരി ഡിവൈഎഫ്‌ഐ നേതാവാണ്. അതുകൊണ്ട് മാത്രമാണ് പീഡന പരാതി പാർട്ടിക്ക് നൽകിയത്. പൊലീസിൽ കേസുകൊടുക്കാൻ താൽപ്പര്യമില്ലെന്നും എന്നാൽ അവഗണന നേരിട്ടാൽ പരാതി പുറത്ത് ചർച്ചയാക്കുമെന്നും നിലപാട് വിശദീകരിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിനും യുവതി കത്തെഴുതി. അതുകൊണ്ട് തന്നെ ശശിക്കെതിരെ കർശന നടപടി എടുത്തില്ലെങ്കിൽ പരാതി പൊലീസിന് മുന്നിലെത്തും. ഇതോടെ ശശിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യവും എത്തും. പാർട്ടി ഇരയ്‌ക്കൊപ്പമല്ലെന്ന വാദവും സജീവമാകും. ഈ സാഹചര്യത്തിലാണ് ശശിയെ സസ്‌പെന്റ് ചെയ്യുന്നത്. ശശിയെ പാർട്ടിയിൽ നിന്നും ഡിസ്മിസ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും തിരിച്ചെത്തുമ്പോൾ താഴെ തട്ടിൽ നിന്ന് തന്നെ ശശിക്ക് പ്രവർത്തിക്കേണ്ടി വരുമെന്നാണ് സൂചന. എംഎൽഎ തന്നെ പീഡനക്കേസിൽ കുടുങ്ങുന്നത് സിപിഎമ്മിനും സർക്കാരിനും തിരിച്ചടിയുമാണ്. പാർട്ടി സംസ്ഥാന കമ്മറ്റിയുടെതാണ് അച്ചടക്കനടപടി.
നേരത്തെ, ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നു പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാർട്ടി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. യുവതിയുമായി ശശി നടത്തിയ ഫോൺ സംഭാഷണം മുഖ്യ തെളിവായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയുമാണ് കമ്മിഷനിലെ അംഗങ്ങൾ. ഈ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമർശം റിപ്പോർട്ടിലില്ല. വാദപ്രതിവാദങ്ങൾക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നൽകിയ പരാതിയിൽ പാർട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തിരുന്നു. അതിനു ശേഷമാണ് വിഷയം സംസ്ഥാന കമ്മറ്റി പരിഗണിച്ചത്.
പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷൻ ശുപാർശ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തെങ്കിലും പി.കെ.ശശി പാർട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാർശ സമർപ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശശിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ പാർട്ടി ജനറൽ സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ആദ്യം തരംതാഴ്‌ത്തലിൽ വിഷയം ഒതുക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രി പിണറായി വിജയനുമായി ശശിക്ക് ഏറെ അടുപ്പമുണ്ട്. എന്നാൽ വി എസ് പൊതു സമൂഹത്തിൽ പ്രശ്‌നം ചർച്ചയാക്കിയതോടെ സസ്‌പെഷൻ അനിവാര്യതയായി.
ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായതെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ലൈംഗികച്ചുവയോടെ ശശി പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു. പാർട്ടി എടുക്കുന്ന എതു നടപടിയും സ്വീകരിക്കുമെന്ന് ശശി വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരായ പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ഉണ്ടെന്ന ആരോപിച്ച് എംഎൽഎ നൽകിയ പരാതിയിലും നടപടിയുണ്ടായേക്കും. വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി പുറത്ത് വന്നതെന്ന നിഗമനം കമ്മീഷനുമുണ്ടെന്നതാണ് ഇത്തരം ഒരു നടപടി ഉണ്ടാകാനുള്ള സാധ്യയിലേക്ക് വിരൽ ചൂണ്ടുന്നത്. ഈ സാഹചര്യത്തിൽ ശശി കമ്മീഷന് നൽകിയ പരാതിയിലും ചിലർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.