- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പാലം പാർട്ടി ഓഫീസ് പീഡനം ശരി തന്നെ; ഞാൻ ഒന്നുമറിഞ്ഞില്ലെന്ന പികെ ശശിയുടെ വാദം പൊളിയുന്നു; ഡിവൈഎഫ്ഐ നേതാവിന്റെ പീഡനാരോപണം ശരിവെച്ച് പികെ ശ്രീമതി കമ്മീഷനും; എകെ ബാലനും കൈവിട്ടതോടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം ക്ഷയിച്ച് ഷൊർണ്ണൂർ എംഎൽഎ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തേക്കുമെന്ന് സൂചന; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമുള്ള സംസ്ഥാന സെക്രട്ടേറിയറ്റിൽ
തിരുവനന്തപുരം : പി.കെ.ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡനപരാതിയിൽ സിപിഎം അന്വേഷണം അന്തിമഘട്ടത്തിൽ. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് രണ്ടംഗ അന്വേഷണ കമ്മിഷന്റെ ശ്രമം. പി.കെ.ശശിക്കെതിരായ നടപടി ശുപാർശ റിപ്പോർട്ടിലുണ്ടെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷൻ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോൺ സംഭാഷണം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാർട്ടി നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് പരിഗണിക്കുമെന്നാണ് സൂചന. മുപ്പത്, ഒന്ന് തിയതികളിൽ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്കനടപടി തീരുമാനം. താൻ കുറ്റ്കകാരനല്ലെന്ന എംഎൽഎയുടെ വാദം പൊളിയ
തിരുവനന്തപുരം : പി.കെ.ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡനപരാതിയിൽ സിപിഎം അന്വേഷണം അന്തിമഘട്ടത്തിൽ. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് രണ്ടംഗ അന്വേഷണ കമ്മിഷന്റെ ശ്രമം. പി.കെ.ശശിക്കെതിരായ നടപടി ശുപാർശ റിപ്പോർട്ടിലുണ്ടെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.
എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷൻ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോൺ സംഭാഷണം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാർട്ടി നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ.
വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് പരിഗണിക്കുമെന്നാണ് സൂചന. മുപ്പത്, ഒന്ന് തിയതികളിൽ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്കനടപടി തീരുമാനം. താൻ കുറ്റ്കകാരനല്ലെന്ന എംഎൽഎയുടെ വാദം പൊളിയുന്നു എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്.ഫോൺ സംഭാഷണത്തിൽ അശ്ലീലതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം ഉൾപ്പടെ നഷ്ടപ്പെടാനും സാധ്യതയുണ്ടെങ്കിലും ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയതിന് ശേഷമായിരിക്കും.
നേരത്ത പികെ ശ്രീമതിയും എകെ ബാലനും മൊഴി രേഖപ്പെടുത്തിയ സമയത്ത് യുവതി തനിക്ക് ശശിയിൽ നിന്ന് നേരിടേണ്ടി വരുന്ന ശല്യത്തെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞിരുന്നു. ഒരു ജനപ്രതിനിധി എന്ന സ്ഥാനത്തിരിക്കുന്നയാൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ശശിയുടെ ഭാഗ്തത് നിന്നണ്ടായത് എന്നും കമ്മീഷൻ വിലയിരുത്തി. ഇതിന് പിന്നാലെയാണ് പികെ ശശിയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി എത്തിയിരിക്കുന്നത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനാണ് സാധ്യത. സമാനമായ പരാതിയിൽ സംസ്ഥാനസമിതിയംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയോടു പോലും കാണിക്കാത്ത ദയ ഇക്കാര്യത്തിൽ പി.കെ.ശശിക്കുണ്ടാകുമെന്നു കരുതാനാവില്ല. അതേസമയം, നിയമസഭാംഗത്വത്തിന്റെ കാര്യത്തിൽ നേതൃനിരയിൽ ആശയക്കുഴപ്പമുണ്ട്. പാർട്ടിതലത്തിലെടുക്കുന്ന നടപടി എംഎൽഎ സ്ഥാനം തുടരുന്നതിനു തടസമല്ലെന്ന വാദത്തിനാണ് നേതൃനിരയിൽ മുൻതൂക്കം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കിൽ പരാതിക്കാരിയുടെ പ്രതികരണം എന്താവുമെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും സിപിഎമ്മിന്റെ അന്തിമതീരുമാനം. ആരോപണം പുറത്ത് വന്നതിന് പിന്നാലെ താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഇത് ഗൂഢാലോചനയാണെന്നും തന്നെ രാഷ്ട്രീയ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണെന്നും നേരത്തെ പ്രതികരിച്ചിരുന്നു.
ഒറ്റപ്പാലത്തെ പാർട്ടി ഓഫീസിൽ വെച്ച് ശശി കടന്ന് പിടിക്കാൻ ശ്രമിച്ചുവെന്നും പിന്നീട് തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതുൾപ്പടെ കാണിച്ച് യുവതി സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എന്നാൽ ഒരു ഘടകത്തിൽ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന് വന്നതോടെയാണ് യുവതി പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി കൈമാറിയിരിക്കുന്നത്.