- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.കെ.ട്രസ്റ്റ് പുരസ്കാരങ്ങളും സെമിനാറും
തിരുവനന്തപുരം: മികച്ച ജീവചരിത്രഗ്രന്ഥത്തിനുള്ള ഇക്കൊല്ലത്തെ പി.കെ.പരമേശ്വരൻനായർ സ്മാരക പുരസ്‌കാരത്തിന് (ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും) അജിത് വെണ്ണിയൂർ രചിച്ച 'പി. വിശ്വംഭരൻ: ഗാന്ധിയൻ സോഷ്യലിസ്റ്റ്' എന്ന കൃതി അർഹമായി. എസ്. ഗുപ്തൻനായർ നിരൂപണസമ്മാനം (പതിനായിരം രൂപയും പ്രശസ്തിഫലകവും) ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്റെ 'നോവലും കാല്പനികതയും' എന്ന ഗ്രന്ഥത്തിനാണ്. നവംബർ 25 ഞായറാഴ്ച വൈകി'് 6 മണിക്ക് പാളയം വിവേകാനന്ദസാംസ്‌കാരികകേന്ദ്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് ബി. സുഗതകുമാരി പുരസ്‌കാരങ്ങൾ നൽകും. ഡോ. സുലോചന നാലപ്പാട്ട്് മുഖ്യാതിഥിയായ സമ്മേളനത്തിൽവച്ച് പി.കെ. പരമേശ്വരൻനായർ സ്മാരക ട്രസ്റ്റിന്റെ മുപ്പത്തിയൊന്നാമത് പുസ്തകമായ 'ബാലാമണിയമ്മ പഠനങ്ങൾ' പ്രകാശിപ്പിക്കുന്നതുമാണ്. രാവിലെ തുടങ്ങുന്ന അന്തർദേശീയസെമിനാറിൽ 'മലയാളഭാഷാപഠനങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് നാല്പതു പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നും ട്രസ്റ്റ് സെക്രട്ടറി ഡോ. എ.എം ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം: മികച്ച ജീവചരിത്രഗ്രന്ഥത്തിനുള്ള ഇക്കൊല്ലത്തെ പി.കെ.പരമേശ്വരൻനായർ സ്മാരക പുരസ്‌കാരത്തിന് (ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും) അജിത് വെണ്ണിയൂർ രചിച്ച 'പി. വിശ്വംഭരൻ: ഗാന്ധിയൻ സോഷ്യലിസ്റ്റ്' എന്ന കൃതി അർഹമായി. എസ്. ഗുപ്തൻനായർ നിരൂപണസമ്മാനം (പതിനായിരം രൂപയും പ്രശസ്തിഫലകവും) ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്റെ 'നോവലും കാല്പനികതയും' എന്ന ഗ്രന്ഥത്തിനാണ്.
നവംബർ 25 ഞായറാഴ്ച വൈകി'് 6 മണിക്ക് പാളയം വിവേകാനന്ദസാംസ്‌കാരികകേന്ദ്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് ബി. സുഗതകുമാരി പുരസ്‌കാരങ്ങൾ നൽകും. ഡോ. സുലോചന നാലപ്പാട്ട്് മുഖ്യാതിഥിയായ സമ്മേളനത്തിൽവച്ച് പി.കെ. പരമേശ്വരൻനായർ സ്മാരക ട്രസ്റ്റിന്റെ മുപ്പത്തിയൊന്നാമത് പുസ്തകമായ 'ബാലാമണിയമ്മ പഠനങ്ങൾ' പ്രകാശിപ്പിക്കുന്നതുമാണ്.
രാവിലെ തുടങ്ങുന്ന അന്തർദേശീയസെമിനാറിൽ 'മലയാളഭാഷാപഠനങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് നാല്പതു പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നും ട്രസ്റ്റ് സെക്രട്ടറി ഡോ. എ.എം ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.