- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത ജാതിയിൽപ്പെട്ട ആണും പെണ്ണും ഒരുമിച്ചു സിനിമയ്ക്ക് പോയെന്ന് വാട്‌സ് അപ്പ് സന്ദേശം; തിയേറ്ററിലേക്ക് ഒരു വിഭാഗം ഒഴുകിയെത്തി; ലജ്ജിക്കുക പ്രിയ നാടെ
പുട്ടൂർ: വ്യത്യസ്ത മതവിഭാഗങ്ങളിലെ യുവാവും യുവതിയും സിനിമയ്ക്ക് പോകുന്നതിൽ എന്താണ് തെറ്റ്? പക്ഷേ ഇതൊന്നും മാഗ്ലൂരിൽ പോയി ചോദിച്ചിട്ട് കാര്യമില്ല. കാള പെറ്റെന്ന് കേൾക്കുമ്പോഴേ അവിടെ കയറെടുക്കും. അതു തന്നെയാണ് കഴിഞ്ഞ ദിവസവും സംഭവച്ചത്. രണ്ട് മതത്തിൽപ്പെട്ട യുവതിയും യുവാവും ഒരുമിച്ച് സിനിമ കാണുന്നുവെന്ന വാട്‌സ് ആപ്പ് സന്ദേശം മാം
പുട്ടൂർ: വ്യത്യസ്ത മതവിഭാഗങ്ങളിലെ യുവാവും യുവതിയും സിനിമയ്ക്ക് പോകുന്നതിൽ എന്താണ് തെറ്റ്? പക്ഷേ ഇതൊന്നും മാഗ്ലൂരിൽ പോയി ചോദിച്ചിട്ട് കാര്യമില്ല. കാള പെറ്റെന്ന് കേൾക്കുമ്പോഴേ അവിടെ കയറെടുക്കും. അതു തന്നെയാണ് കഴിഞ്ഞ ദിവസവും സംഭവച്ചത്. രണ്ട് മതത്തിൽപ്പെട്ട യുവതിയും യുവാവും ഒരുമിച്ച് സിനിമ കാണുന്നുവെന്ന വാട്‌സ് ആപ്പ് സന്ദേശം മാംഗ്ലൂരിൽ സംഘർഷത്തിനിടയാക്കി. മാംഗ്ലൂരിലെ പുട്ടൂരിലാണ് സംഭവം.
മാംഗ്ലൂരിലെ അരുണ തിയേറ്ററിൽ അമീർഖാന്റെ പുതിയ ചിത്രമായ പികെ വ്യത്യസ്ത ജാതിയിൽപ്പെട്ട പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ചിരുന്ന് കാണുന്നു എന്നായിരുന്നു സന്ദേശം. സംഭവം അറിഞ്ഞതോടെ ഇരുവിഭാഗത്തിലും ഉൾപ്പെട്ട നിരവധി ആൾക്കാൾ തിയേറ്ററിലേക്ക് ഒഴുകി. സംഘർഷവുമായി. രണ്ട് പേരെയും തിയേറ്ററിൽ നിന്ന് ഇറക്കിവിടണമെന്നായിരുന്നു ആവശ്യം. സർഘഷം മൂത്തപ്പോൾ പൊലീസും സ്ഥലെത്തത്തി. ഇതോടെ കാര്യം എന്തെന്നറിയാതെ തീയേറ്റർ ജീവനക്കാരും അങ്കലാപ്പിലായി.
ഒടുവിൽ പെൺകുട്ടി മാതാപിതാക്കൾക്ക് ഒപ്പമാണ് സിനിമയ്ക്ക് എത്തിയതെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു ജാതിയിൽപെട്ട ആൺകുട്ടി അബദ്ധത്തിൽ ഇവർക്കരികിൽ ഇരുന്നത് ശ്രദ്ധയിൽപ്പെട്ട ആരോ ആണ് തെറ്റായ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചത്. ഒടുവിൽ സിനിമയുടെ ബാക്കികാണാൻ കുടംബത്തെ അനുവദിച്ച പൊലീസ് ഏറെ പണിപ്പെട്ടാണ് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിട്ടത്. സിനിമയ്ക്ക് ശേഷം മറ്റൊരു വാതിലിലൂടെയാണ് പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും പൊലീസ് പുറത്തെത്തിച്ചത്.
വാട്‌സ് അപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സന്ദേശമാണ് സംഘർഷമുണ്ടാക്കിയത്. ഇവർക്ക് പുറകെ ഇരുന്ന് സിനിമ കണ്ട ആരോ ആയിരിക്കും വാട്‌സ് അപ് സന്ദേശം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.