നുദിനമെന്നോണം വൈദ്യശാസ്ത്രരംഗത്തുണ്ടാകുന്ന പുരോഗതി മൂലം പ്ലേഗ് പോലുള്ള മഹാരോഗങ്ങളിൽ നിന്നും എന്നെന്നേക്കുമായി അതിജീവിച്ചുവെന്നായിരുന്നു നാം അഹങ്കരിച്ചിരുന്നത്. എന്നാൽ അത് വെറും വ്യാമോഹം മാത്രമായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് 14ാം നൂറ്റാണ്ടിൽ ലക്ഷങ്ങളെ കൊന്നൊടുക്കിയ ശേഷം മനുഷ്യർ അതിജീവിച്ച പ്ലേഗ് ആഫ്രിക്കയിൽ ഇപ്പോൾ വീണ്ടും പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയിരിക്കുകയാണ്. മഡഗസ്സ്‌കറിൽ തുടങ്ങിയ ഈ രോഗം ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങൾ കടുത്ത മരണഭീതിയിലായിരിക്കുകയുമാണ്.

13ഉം 14ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിൽ 25 മില്യൺ പേരെ തുടച്ച് നീക്കിയ അതേ തരത്തിലുള്ള പ്ലേഗ് തന്നെയാണ് ഇപ്പോൾ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ദർ മുന്നറിയിപ്പേകുന്നത്. മഡഗസ്സ്‌കറിൽ പ്ലേഗ് ബാധിച്ച് 124 പേർ മരിച്ചിട്ടുണ്ട്. ഇതിന് പുറമെ 1300 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. മഡഗസ്സ്‌കറിൽ പ്ലേഗ് പുതിയൊരു സംഭവമൊന്നുമല്ലെന്നും വർഷം തോറും ഇത്തരത്തിലുള്ള 600ഓളം കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇപ്പോൾ വർധിച്ച തോതിൽ പടർന്ന് പിടിച്ചിരിക്കുന്ന രോഗബാധ പതിവില്ലാത്ത വിധം കടുത്ത ഉത്കണ്ഠയാണുയർത്തുന്നതെന്നാണ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.

പ്ലേഗ് ദാരിദ്ര്യത്തിന്റെ അസുഖമാണെന്നാണ് ഡോ. ആർതർ റാകോടോൻജാനബെലോ പറയുന്നത്. കാരണം വൃത്തിഹീനമായ സാഹചര്യത്തിലും ഹെൽത്ത് സർവീസിന്റെ പ്രകടനം മോശപ്പെട്ട ഇടങ്ങളിലുമാണ് കൂടുതലായി പടരുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എന്നാൽ 1950കൾക്ക് ശേഷം പ്ലേഗ് റിപ്പോർട്ട് ചെയ്യാത്ത മഡഗസ്സ്‌കറിലെ ചിലയിടങ്ങളിൽ ഇത് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കടുത്ത ഉത്കണ്ഠയാണുയർത്തുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ മാറിയ സാഹര്യത്തിൽ അടുത്ത വട്ടം പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും വന്നാൽ തന്നെ അതിനെ ഫലപ്രദമായി നേരിടുന്നതിനുമുള്ള കൂടുതൽ തയ്യാറെടുപ്പുകളാണ് സയന്റിസ്റ്റുകൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഏതെല്ലാം വൈറസുകളാണ് അടുത്ത ദശാബ്ദത്തിൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയെന്ന് കണ്ടെത്താൻ ഗ്ലോബൽ വിറോമെ പ്രൊജക്ടിലെ ഡോക്ടർമാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് നേരെ അടുത്ത് തന്നെ ഉണ്ടാവാൻ സാധ്യതയുള്ള ഇത്തരം ഭീഷണികളെക്കുറിച്ച് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് കഴിഞ്ഞ എട്ട് വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. ഇതിനെ തുടർന്ന് 1000 പുതിയ വൈറസുകളെയും അവർ കണ്ടെത്തിയിരുന്നു.എന്നാൽ ഭാവിയിൽ ഇത്തരത്തിലുള്ള ഏതെല്ലാം രോഗാണുക്കളാണ് മനുഷ്യരുടെ നാശത്തിനെത്തുന്നതെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും അത്തരം രോഗാണുക്കളിൽ വൈവിധ്യയങ്ങളേറെയുള്ളതാണ് ഇതിന് കാരണമെന്നും ഓസ്ട്രേലിയൻ ഗവേഷകർ അഭിപ്രായപ്പെടുന്നു.