ഹ്‌റിനിലെ പ്രമുഖ പബ്ലിക്ക് പാർക്കിൽ പുരുഷന്മാരുടെ പ്രവേശനം നിരോധിക്കാൻ സാധ്യത. റിഫയിലെ ഉം ഗുവൈഫ ഗാർഡനിലാണ് പരാതിയെ തുടർന്ന് പുരുഷന്മാർക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

പാർക്കിൽ ഏഷ്യൻ വംശജർ ക്രിക്കറ്റ് കളിക്കുന്നതായും സുഡാനികൾ ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതായും പരാതി കൗൺസിലിന് ലഭിച്ചിരുന്നു. ഈപരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തീരുമാനം നടപ്പിലായാൽ കുട്ടികൾക്കും സ്ത്രീകൾക്കും മാത്രം പബ്ലിക്ക് പാർക്കിൽ പ്രവേശനം നൽകാൻ സതേൺ മുൻസിപ്പൽ കൗൺസിൽ ആലോചിക്കുന്നത്.

ഇതിന് പുറമെ പാർക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരായി സ്ത്രീകളെ നിയമിക്കാനും അതിർത്തി മതിലിന്റെ ഉയരം കൂട്ടാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. 300ഓളം ബഹ്‌റിൻ വംശജരുടെ പരാതിയെ തുടർന്നാണ് നടപടി. പാർക്കിൽ നിന്നും ഉയരുന്ന ശബ്ദം പലപ്പോഴും ഇവിടത്തെ താമസക്കാരുടെ സമാധാനം നശിപ്പിക്കുന്നതായാണ് പരാതി. പാർക്കിൽ പലയിടത്തുമായി ഇരിക്കുന്ന ഇത്തരത്തിലുള്ള പ്രവാസികൾ കുടുംബമായി എത്തുന്നവരെ അപമാനിക്കാനും പലപ്പോഴും ശ്രമം നടത്തിയതായി പരാതിയുയർന്നിരുന്നു.