- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി; പദ്ധതി നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടുമെന്ന് റിപ്പോർട്ടുകൾ
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം ലഭ്യമാക്കുന്നതിൽ അനിശ്ചിതാവസ്ഥയെന്ന് പുതിയ റിപ്പോർട്ടുകൾ. പദ്ധതി നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുകളാണ് കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് മുന്നിലെന്നാണ് റിപ്പോർട്ടുകൾ. എഴുപതു കഴിഞ്ഞവർക്ക് അടുത്ത സമ്മറോടു കൂടി സൗജന്യ ജിപി സേവനം ലഭ്യമാകുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എഴുപത
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം ലഭ്യമാക്കുന്നതിൽ അനിശ്ചിതാവസ്ഥയെന്ന് പുതിയ റിപ്പോർട്ടുകൾ. പദ്ധതി നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുകളാണ് കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് മുന്നിലെന്നാണ് റിപ്പോർട്ടുകൾ. എഴുപതു കഴിഞ്ഞവർക്ക് അടുത്ത സമ്മറോടു കൂടി സൗജന്യ ജിപി സേവനം ലഭ്യമാകുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എഴുപതു കഴിഞ്ഞ 36,000ത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നു.
ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപിയുമായി ബന്ധപ്പെട്ട് നിലവിൽ എട്ടു ശതമാനത്തിൽ താഴെ മാത്രം ജിപിമാരാണ് കരാറായിരിക്കുന്നത്. അടുത്ത സമ്മറോടു കൂടി തന്നെ ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ജിപി സേവനം നടപ്പിലാക്കാൻ സർക്കാരിന്റെ ഉദ്ദേശം. ആറു വയസിൽ താഴെയുള്ളവരുടെ സൗജന്യ ജിപി സേവനവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ജനറൽ ഇലക്ഷനിൽ ജനങ്ങളുടെ പിന്തുണ നേടാൻ ഈ പദ്ധതി നടപ്പിലാക്കേണ്ടത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണു താനും.
അതേസമയം പദ്ധതി സംബന്ധിച്ച് സർക്കാരിന് അപ്രതീക്ഷിത തിരിച്ചടികളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. എഴുപതു കഴിഞ്ഞവർക്ക് സൗജന്യ ജിപി ഏർപ്പാടാക്കുന്നതിനൊപ്പം തന്നെ ആറു വയസിൽ താഴെയുള്ളവർക്ക് സേവനം ലഭ്യമാക്കാമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. നിലവിൽ 1056 ജിപിമാരിൽ 81 പേർ മാത്രമാണ് ഈ പദ്ധതിയിൽ സേവനം ചെയ്യാൻ തയാറായിരിക്കുന്നത്. 240,000 ത്തോളം വരുന്ന ആറു വയസിൽ താഴെയുള്ളവർക്ക് സൗജന്യ സേവനം നൽകുന്നത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് ഡോക്ടർമാർ കരുതുന്നത്.