- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഒസി ഇല്ലാതാക്കാൻ നീക്കം; വിദേശികൾക്ക് സ്വതന്ത്രമായി രാജ്യത്തേക്ക് കടന്നുവരാനും ജോലി ചെയ്യാനും അനുമതി നൽകും
മസ്‌ക്കറ്റ്: വിദേശികൾക്ക് സ്വതന്ത്രമായി കടന്നുവരാനും ജോലി ചെയ്യാനും അനുമതി നൽകുന്ന തരത്തിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നീക്കം ചെയ്യാൻ ആലോചിക്കുന്നതായി മാൻപവർ മന്ത്രാലയം. ഇക്കാര്യം ഗൗരവമായി പരിഗണിച്ചു വരികയാണെന്നും വക്താവ് സെയ്ദ്ബിൻ നാസർ അൽ സാദി വ്യക്തമാക്കി. നിലവിൽ വിദേശികൾക്ക് മറ്റൊരു ജോലിയിലേക്ക് മാറണമെങ്കിൽ എൻഒസി വേണം. ഇത്തരം എൻഓസി ഇല്ലാതെ മറ്റ് ജോലികളിലേക്ക് പോകുന്നവരെ രണ്ട് വർഷം വരെ രാജ്യത്ത് കടക്കുന്നത് തടയുന്ന നിയമവും നിലവിലുണ്ട്. എൻഒസി നീക്കം ചെയ്യുന്നതോടെ വിദേശികൾക്ക് രാജ്യത്തേക്ക് സ്വതന്ത്രമായി കടന്നുവരാനും ജോലി ചെയ്യാനുമുള്ള അനുമതിയാകും. തൊഴിൽ നിയമം കൂടുതൽ അയവുള്ളതാക്കാനാണ് പുതിയ നീക്കം. ഇതിലൂടെ രാജ്യത്തെ തൊഴിൽ വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താനും സാധിക്കും. ഒമാനിൽ വ്യവസായം തുടങ്ങുന്നതിന് ഏറ്റവും വലിയ പ്രശ്നം തൊഴിൽ നിയമത്തിലെ കാർക്കശ്യങ്ങളാണെന്ന് ലോക സാമ്പത്തിക ഫോറം അടുത്തിടെ വിലയിരുത്തിയിരുന്നു.
മസ്‌ക്കറ്റ്: വിദേശികൾക്ക് സ്വതന്ത്രമായി കടന്നുവരാനും ജോലി ചെയ്യാനും അനുമതി നൽകുന്ന തരത്തിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നീക്കം ചെയ്യാൻ ആലോചിക്കുന്നതായി മാൻപവർ മന്ത്രാലയം. ഇക്കാര്യം ഗൗരവമായി പരിഗണിച്ചു വരികയാണെന്നും വക്താവ് സെയ്ദ്ബിൻ നാസർ അൽ സാദി വ്യക്തമാക്കി.
നിലവിൽ വിദേശികൾക്ക് മറ്റൊരു ജോലിയിലേക്ക് മാറണമെങ്കിൽ എൻഒസി വേണം. ഇത്തരം എൻഓസി ഇല്ലാതെ മറ്റ് ജോലികളിലേക്ക് പോകുന്നവരെ രണ്ട് വർഷം വരെ രാജ്യത്ത് കടക്കുന്നത് തടയുന്ന നിയമവും നിലവിലുണ്ട്. എൻഒസി നീക്കം ചെയ്യുന്നതോടെ വിദേശികൾക്ക് രാജ്യത്തേക്ക് സ്വതന്ത്രമായി കടന്നുവരാനും ജോലി ചെയ്യാനുമുള്ള അനുമതിയാകും.
തൊഴിൽ നിയമം കൂടുതൽ അയവുള്ളതാക്കാനാണ് പുതിയ നീക്കം. ഇതിലൂടെ രാജ്യത്തെ തൊഴിൽ വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താനും സാധിക്കും. ഒമാനിൽ വ്യവസായം തുടങ്ങുന്നതിന് ഏറ്റവും വലിയ പ്രശ്നം തൊഴിൽ നിയമത്തിലെ കാർക്കശ്യങ്ങളാണെന്ന് ലോക സാമ്പത്തിക ഫോറം അടുത്തിടെ വിലയിരുത്തിയിരുന്നു.