- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു; അപകടത്തിൽ പെട്ടത് പരിശീലനത്തിനുപയോഗിക്കുന്ന മിറാഷ് 2000
ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ദിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയിൽ എത്തിയ സമയത്ത് പൈലറ്റ് സുരക്ഷാ ബട്ടൺ അമർത്തി പുറത്തുകടന്നതുകൊണ്ട് രക്ഷപ്പെട്ടു.
പൈലറ്റിന് പരിക്ക് പറ്റിയതായി ബിന്ദ് എസ്പി മനോജ് കുമാർ സിങ് അറിയിച്ചു. ബിന്ദിൽ നിന്ന് ആറു കിലോമീറ്റർ അകലെയാണ് സൈനിക വിമാനം തകർന്നുവീണത്. പരിശീലനത്തിനുപയോഗിക്കുന്ന മിറാഷ് 2000 എന്ന വിമാനത്തിന്റെ ഭാഗങ്ങൾ ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ വാൽ ഭാഗം പകുതിയും അഗ്നിക്കിരയായ അവസ്ഥയിലാണ്.
സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായി എസ്പി പറഞ്ഞു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story