- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൻഡിങ്ങിനിടയിൽ സ്കിഡ് ചെയ്ത വിമാനം 168 യാത്രക്കാരുമായി തെന്നി പോയത് ബ്ലാക് സീയിലേക്ക്; അഗാധമായ ക്ലിഫിലേക്ക് നീക്കി അപകടകരമായി നീങ്ങിയെങ്കിലും ആർക്കും ഒന്നും പറ്റിയില്ല; നിലവിളികളും പ്രാർത്ഥനകളും മഹാദുരന്തത്തിൽ നിന്നും കാത്തത് ഇങ്ങനെ
അങ്കാറ: തുർക്കിയിൽ റൺവേയിൽനിന്ന് തെന്നിനീങ്ങിയ കടലിലേക്ക് കുത്തിയിറങ്ങി ചെളിയിൽ പുതഞ്ഞു നിന്നു. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ തുർക്കിയിലെ ട്രബ്സോണിലാണു സംഭവം. പേഗസസ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയിൽ പുതഞ്ഞതിനാൽ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റൺവേ തെന്നിയതാണെന്ന് റിപ്പോർട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു. കടൽവെള്ളത്തിൽ നിന്ന് ഏതാനും അടിമാത്രം അകലെയാണ് വിമാനത്തിന്റെ മൂക്ക് എന്ന് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണിക്കുന്നു.ഇവർ എല്ലാം സുരക്ഷിതരാണെന്ന് പെഗസ്സസ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.അങ്കാരയിൽ നിന്നും ട്രാബ്‌സണിലേക്ക് വരികയായിരുന്ന പെഗസ്സസ് എയർലൈൻസാണ് അപകടത്തിൽപെട്ടത്.അപകടത്തെ തുടർന്ന് എയർപോർട്ട് താൽക്കാലികമായി അടച്ചിടുകയുണ്ടായി. വിമാനത്തിന്റെ ചക്രങ്ങൾ ചെളിയിലാഴ്ന്ന നിലയിലാണ്. അപകട കാരണം ഇതുവരെ
അങ്കാറ: തുർക്കിയിൽ റൺവേയിൽനിന്ന് തെന്നിനീങ്ങിയ കടലിലേക്ക് കുത്തിയിറങ്ങി ചെളിയിൽ പുതഞ്ഞു നിന്നു. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ തുർക്കിയിലെ ട്രബ്സോണിലാണു സംഭവം.
പേഗസസ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയിൽ പുതഞ്ഞതിനാൽ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റൺവേ തെന്നിയതാണെന്ന് റിപ്പോർട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു.
കടൽവെള്ളത്തിൽ നിന്ന് ഏതാനും അടിമാത്രം അകലെയാണ് വിമാനത്തിന്റെ മൂക്ക് എന്ന് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണിക്കുന്നു.ഇവർ എല്ലാം സുരക്ഷിതരാണെന്ന് പെഗസ്സസ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.അങ്കാരയിൽ നിന്നും ട്രാബ്‌സണിലേക്ക് വരികയായിരുന്ന പെഗസ്സസ് എയർലൈൻസാണ് അപകടത്തിൽപെട്ടത്.അപകടത്തെ തുടർന്ന് എയർപോർട്ട് താൽക്കാലികമായി അടച്ചിടുകയുണ്ടായി.
വിമാനത്തിന്റെ ചക്രങ്ങൾ ചെളിയിലാഴ്ന്ന നിലയിലാണ്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടന്നുവരുന്നതായി ട്രാബ്‌സൺ ഗവർണറുടെ ഓഫീസ് അറിയിച്ചു. പരിക്കുകളൊന്നുമുണ്ടായില്ലെങ്കിലും ലാന്റിങ് സമയത്ത് വിമാനം ഒരുവശത്തേക്ക് ചെരിയുകയും മുൻ വശം നേരെ താഴേക്ക് പോകുകയും പുറകുവശം ഉയർന്ന് വരികയും ചെയ്തത് യാത്രക്കാരിൽ ഭീതി പടർത്തിയെന്നും യാത്രക്കാർ ഭയന്ന് അലറി വിളിക്കുകയും ചെയ്തതായി യാത്രക്കാരിൽ ഒരാളായ ഫാത്ത്മ ഗോർദു പറഞ്ഞു.