- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വച്ച് എൻജിന് തീപിടിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കി; ചിറകുകൾക്കിടയിൽ എൻജിൻ എരിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
അമേരിക്കയിലെ കൊളറാഡോയിൽ നിന്നും ഡെൻവറിലേക്കുള്ള വിമാനത്തിന്റെ എൻജിന് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ആകാശത്ത് വച്ച് തീപിടിച്ചു. എന്നാൽ സമയോചിതമായ നീക്കത്തിലൂടെ പൈലറ്റ് വിമാനത്തിന് യാതൊരു കുഴപ്പവും വരാതെ സുരക്ഷിതമായി വിമാനം നിലത്തിറക്കുകയും ചെയ്തു. വിമാനത്തിന്റെ ചിറകുകൾക്കിടയിൽ എൻജിൻ എരിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുണൈറ്റഡ് എക്സ്പ്രസ് ഫ്ലൈറ്റ് 5869നാണീ പ്രതിസന്ധിയുണ്ടായത്. തീപിടിച്ച എൻജിനോട് കൂടിയായിരുന്നു വിമാനം അതിസാഹസികമായി നിലത്തിറക്കിയിരുന്നത്. തുടർന്ന് യാത്രക്കാരെ ഞൊടിയിടെ വിമാനത്തിൽ നിന്നുമിറക്കുകയായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല.ഈ ബോംബാർഡിയർ സിആർജെ-701 വിമാനത്തിൽ 65 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നതന്. യുണൈറ്റഡ് എയർലൈൻസിന്റെ പങ്കാളിത്തതോടെ സ്‌കൈ വെസ്റ്റ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനമാണിത്. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ഡെൻവൻ ഇന്റർനാഷണൽ എയർപോർട്ട് ട്വീറ്റ് ചെയ്തിരുന്നു. ശരിക്ക് തീ കത്തിപ്പടർന്നിരുന്നത് കാണാൻ സാധിച്ചത് വിമാനം നിലത്തിറങ്ങിയതിന് ശേഷമാണെന്നാണ് ഒരു യാത
അമേരിക്കയിലെ കൊളറാഡോയിൽ നിന്നും ഡെൻവറിലേക്കുള്ള വിമാനത്തിന്റെ എൻജിന് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ആകാശത്ത് വച്ച് തീപിടിച്ചു. എന്നാൽ സമയോചിതമായ നീക്കത്തിലൂടെ പൈലറ്റ് വിമാനത്തിന് യാതൊരു കുഴപ്പവും വരാതെ സുരക്ഷിതമായി വിമാനം നിലത്തിറക്കുകയും ചെയ്തു. വിമാനത്തിന്റെ ചിറകുകൾക്കിടയിൽ എൻജിൻ എരിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുണൈറ്റഡ് എക്സ്പ്രസ് ഫ്ലൈറ്റ് 5869നാണീ പ്രതിസന്ധിയുണ്ടായത്. തീപിടിച്ച എൻജിനോട് കൂടിയായിരുന്നു വിമാനം അതിസാഹസികമായി നിലത്തിറക്കിയിരുന്നത്.
തുടർന്ന് യാത്രക്കാരെ ഞൊടിയിടെ വിമാനത്തിൽ നിന്നുമിറക്കുകയായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല.ഈ ബോംബാർഡിയർ സിആർജെ-701 വിമാനത്തിൽ 65 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നതന്. യുണൈറ്റഡ് എയർലൈൻസിന്റെ പങ്കാളിത്തതോടെ സ്‌കൈ വെസ്റ്റ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനമാണിത്. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ഡെൻവൻ ഇന്റർനാഷണൽ എയർപോർട്ട് ട്വീറ്റ് ചെയ്തിരുന്നു. ശരിക്ക് തീ കത്തിപ്പടർന്നിരുന്നത് കാണാൻ സാധിച്ചത് വിമാനം നിലത്തിറങ്ങിയതിന് ശേഷമാണെന്നാണ് ഒരു യാത്രക്കാരൻ വെളിപ്പെടുത്തുന്നത്.
തീപിടിത്തം ഉണ്ടായെന്നറിഞ്ഞ് പൈലറ്റും കാബിൻക്രൂവും സമയോചിതമായും വേഗതയിലുമാണ് പ്രവർത്തിച്ചിരുന്നതെന്നും അതിലൂടെ അത്യാഹിത മൊഴിവാക്കാൻ സാധിച്ചുവെന്നും വിവിധ യാത്രക്കാർ വെളിപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ഡെൻവർ എയർപോർട്ട് പറയുന്നത്. തീപിടിത്തം മറ്റ് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചിരുന്നില്ല.