- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡൽഹിയിലേക്ക് പറന്നുയർന്ന എയർഇന്ത്യ വിമാനം അടിയന്തിരമായി മെൽബണിൽ തിരിച്ചിറക്കി; നിലത്തിറക്കിയത് ആകാശത്ത് അരമണിക്കൂർ ചുറ്റിക്കറങ്ങിയ ശേഷം; യാത്ര മുടങ്ങിയവരിൽ മലയാളികളും
മെൽബൺ : മലയാളികളടങ്ങിയ യാത്രക്കാരുമായി ഇന്നലെ ഡൽഹിയിലേക്ക് പറന്നുയർന്ന് എയർ ഇന്ത്യ വിമാനം ഇന്നലെ അടിയന്തിരമായി മെൽബണിൽ തിരിച്ചിറക്കി. വ്യാഴാഴ്‌ച്ച രാവിലെ 9.30 നു മെൽബണിൽ നിന്നും ഡൽഹിയിലേക്കു പോകുവാൻ പറന്നുയർന്ന എയർ ഇന്ത്യൻ വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് നിലത്തിറക്കിയത്. എന്നാൽ തിരക്കേറിയ സമയമായതിനാൽ റൺവേയിൽ സ്ഥലപരിമിതി മ
മെൽബൺ : മലയാളികളടങ്ങിയ യാത്രക്കാരുമായി ഇന്നലെ ഡൽഹിയിലേക്ക് പറന്നുയർന്ന് എയർ ഇന്ത്യ വിമാനം ഇന്നലെ അടിയന്തിരമായി മെൽബണിൽ തിരിച്ചിറക്കി. വ്യാഴാഴ്‌ച്ച രാവിലെ 9.30 നു മെൽബണിൽ നിന്നും ഡൽഹിയിലേക്കു പോകുവാൻ പറന്നുയർന്ന എയർ ഇന്ത്യൻ വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് നിലത്തിറക്കിയത്.
എന്നാൽ തിരക്കേറിയ സമയമായതിനാൽ റൺവേയിൽ സ്ഥലപരിമിതി മൂലം വിമാനം അര മണിക്കൂറോളം ആകാശത്ത് ചുറ്റിക്കറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാഴ്‌ത്തി. പത്തു മണിയോടെയാണ് തിരികെ മെൽബൺ വിമാനത്താവളത്തിൽ ഇറക്കി.
യാത്രതടസം നേരിട്ട യാത്രക്കാരെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. സമീപതുള്ളവർക്ക് വീട്ടിൽ പോയി മടങ്ങി വരുവാനുള്ള ടാക്‌സി ടിക്കെറ്റും അധികൃതർ നല്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു വിമാനം പോകുമെന്നാണ് എയർ ഇന്ത്യൻ അധികൃതർ യാത്രക്കാരെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
പറന്നുയർന്ന ഉടൻ തന്നെ സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് അടിയന്തിരമായി തിരികെ നിലത്തിറക്കുവാൻ പൈലറ്റ് എയർ ട്രാഫിക് അതോറട്ടറിയോട് അനുമതി ആവശ്യപ്പെടുക യായിരുന്നു. എന്നാൽ തിരക്കേറിയ സമയമായതിനാൽ റൺവെ ഒഴിവില്ലെന്ന കാരണത്താൽ ഏറെനേരം ആകാശത്ത് പറക്കേണ്ടി വന്നു. 10 മണിയോടെ വിമാനം സുരക്ഷിതമായി തിരികെ നിലത്തിറക്കുകയായിരുന്നു. മലയാളികളടക്കമുള്ള യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.