ബെർലിൻ: ജർമ്മനിയിൽ ഒട്ടേറെ നാശംവിതച്ച് ആഞ്ഞുവീശിച ഫ്രഡറിക് കൊടുങ്കാറ്റിൽ പെട്ടുപോയ വിമാനം പൈലറ്റ് അതി സാഹസികമായി ലാൻഡ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ ഇറങ്ങാനോ പറയുന്നയരാനോ കഴിയാതെ വിമാനം ഉലയുന്നതിന്റെയും എന്നാൽ മനസ്സാന്നിധ്യം വിടാതെ പൈലറ്റ് വിമാനം ലാൻഡ് ചെയ്യിക്കുന്നതും യാത്രികരെ രക്ഷിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൊടുങ്കാറ്റിൽ വൻ നാശമാണ് ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. ഇതേ തുടർന്ന് പൊതുഗതാഗതം ആകെ താറുമാറായി. ഇതിനിടെയാണ് കൊടുങ്കാറ്റിൽ വിമാനവും കുടുങ്ങുന്നത്. വിമാന താവളത്തിൽ നിന്നുള്ള സാഹസിക ലാൻഡിങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയിൽ നിന്നും ജർമനിയിലെ ഡുസൽഡോർഫിലേക്ക് വന്ന വിമാനമാണ് കാറ്റിൽ ആടിയുലഞ്ഞ് ലാൻഡ് ചെയ്തത്. ലാൻഡിങിന് ഒരുങ്ങിയ വിമാനം കാറ്റിൽ ശക്തമായി ആടിയുലയുകയായിരുന്നു. പല തവണ താഴന്നപ്പോഴും കാറ്റിന്റെ ശക്തിയിൽ വിമാനം വശങ്ങളിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ വളരെ സാഹസികമായി പൈലറ്റ് വിമാനം ലാൻഡ് ചെയ്യുകയായിരുന്നു.

വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന പ്ലെയിൻ സ്പോട്ടറിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.