- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയത് 1284 ഗ്രഹങ്ങളെ! ഒമ്പതെണ്ണത്തിൽ ജലസാന്നിധ്യം; ഭൂമി അന്യം നിന്നാൽ ജീവൻ പറിച്ചുനടാൻ ഭൂമിയേക്കാൾ വലിയ ഇടങ്ങൾ വേറെ
സൗരയൂഥത്തിന് പുറത്ത് 1284 പുതിയ ഗ്രഹങ്ങളെക്കൂടി ശാസ്ത്രലോകം കണ്ടെത്തി. ഇതിൽ ഒമ്പതെണ്ണം ജലസാന്നിധ്യത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളിൽ ഭ്രമണം ചെയ്യുന്നവയാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ കണിക തേടുന്ന ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തലുകൾ. ഇതോടെ 3264 ഗ്രഹങ്ങളെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്താൻ ശാസ്ത്രജ്ഞർക്കായി. ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെത്തേടുന്ന നാസയുടെ കെപ്ലർ ടെലിസ്‌കോപ്പിലൂടെയാണ് ഇവയിലേറെയും കണ്ടെത്തിയിട്ടുള്ളത്. നക്ഷത്രങ്ങളെക്കാൾ കൂടുതൽ ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ടാകാമെന്ന സാധ്യതയാണ് ഈ കണ്ടെത്തൽ തുറന്നിടുന്നതെന്ന് നാസയിലെ ആസ്‌ട്രോഫിസിക്‌സ് ഡിവിഷൻ ഡയറക്ടർ പോൾ ഹർട്‌സ് പറഞ്ഞു. പ്രപഞ്ചത്തിൽ ജീവജാലങ്ങളുള്ള ഗ്രഹം ഭൂമി മാത്രമാണോ എന്ന കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഇത് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിൽ 550 എണ്ണത്തിൽ ഭൂമിയിലേതുപോലെ ഉറച്ച പാറക്കെട്ടുകളുണ്ട്. ഒമ്പതെണ്ണം ഭൂമിയുടേതിന് സമാനമായ രീതിയിൽ അതത് നക്ഷത്രങ
സൗരയൂഥത്തിന് പുറത്ത് 1284 പുതിയ ഗ്രഹങ്ങളെക്കൂടി ശാസ്ത്രലോകം കണ്ടെത്തി. ഇതിൽ ഒമ്പതെണ്ണം ജലസാന്നിധ്യത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളിൽ ഭ്രമണം ചെയ്യുന്നവയാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ കണിക തേടുന്ന ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തലുകൾ.
ഇതോടെ 3264 ഗ്രഹങ്ങളെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്താൻ ശാസ്ത്രജ്ഞർക്കായി. ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെത്തേടുന്ന നാസയുടെ കെപ്ലർ ടെലിസ്‌കോപ്പിലൂടെയാണ് ഇവയിലേറെയും കണ്ടെത്തിയിട്ടുള്ളത്.
നക്ഷത്രങ്ങളെക്കാൾ കൂടുതൽ ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ടാകാമെന്ന സാധ്യതയാണ് ഈ കണ്ടെത്തൽ തുറന്നിടുന്നതെന്ന് നാസയിലെ ആസ്‌ട്രോഫിസിക്‌സ് ഡിവിഷൻ ഡയറക്ടർ പോൾ ഹർട്‌സ് പറഞ്ഞു. പ്രപഞ്ചത്തിൽ ജീവജാലങ്ങളുള്ള ഗ്രഹം ഭൂമി മാത്രമാണോ എന്ന കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഇത് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിൽ 550 എണ്ണത്തിൽ ഭൂമിയിലേതുപോലെ ഉറച്ച പാറക്കെട്ടുകളുണ്ട്. ഒമ്പതെണ്ണം ഭൂമിയുടേതിന് സമാനമായ രീതിയിൽ അതത് നക്ഷത്രങ്ങളിൽനിന്ന് ശരിയായ അകലത്തിലാണ് ഭ്രമണം ചെയ്യുന്നത്. ഇത് ഈ ഗ്രഹങ്ങളിൽ ജലസാന്നിധ്യത്തിന് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു.
ജീവന് നിലനിൽക്കാൻ സാഹചരങ്ങളുള്ള ഗ്രഹങ്ങളെയാണ് ഗവേഷകർ തേടുന്നത്. ഇത്തരം സാഹചര്യമുള്ള ഒമ്പത് പുതിയ ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയതോടെ, ഭൗമ സമാന സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുടെ ആകെ എണ്ണം 21 ആയി.