- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രികോണം തീർത്ത് വ്യാഴം - ശനി - ബുധൻ ഗ്രഹങ്ങൾ; ഞായറാഴ്ച സന്ധ്യയിൽ സൗദിയുടെ മാനത്ത് അസുലഭ ഗ്രഹത്രയ സംഗമം
ജിദ്ദ: ഒരു അസുലഭ വാനപ്രതിഭാസത്തിൽ ഞായറാഴ്ച സന്ധ്യയിൽ സൗരയൂഥത്തിലെ മൂന്ന് ഗ്രഹങ്ങൾ ത്രികോണം തീർത്ത് സംഗമിക്കും. അറബ് മേഖലയിൽ പ്രത്യക്ഷമാകുന്ന ഗ്രഹങ്ങളുടെ സംഗമത്തിൽ വ്യാഴം, ശനി, ബുധൻ (ജുപിറ്റർ, സാറ്റൺ, മെർക്കുറി) എന്നിവ അടുത്തടുത്തായി പ്രത്യക്ഷപ്പെടും. ത്രികോണാകൃതിയിൽ സംഗമിക്കുന്ന ഗ്രഹത്രയത്തെ സൗദിയുടെ മണ്ണിൽ നിന്നും ദർശിക്കാം. സൂര്യാസ്തമയത്തിന് ശേഷം നാൽപ്പത്തിയഞ്ച് മിനുട്ടുകൾ കഴിയുന്നതോടെ തെക്കുപടിഞ്ഞാറൻ ചക്രവാളത്തിൽ ഗ്രഹത്രയ സംഗമം ദൃശ്യമാകും.
ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിൻ മാജിദ് അബുസഹ്റ അറിയിച്ചതാണ് ഇക്കാര്യം. ഗ്രഹങ്ങളുടെ ത്രികോണ സംഗമം ബൈനോക്കുലറുകൾ ഉപയോഗിച്ച് കാണാൻ കഴിയുമെന്നും സൊസൈറ്റി തലവൻ അബുസഹ്‌റ പറഞ്ഞു.
വ്യാഴം, ശനി, ബുധൻ ഗ്രഹങ്ങൾ ചേർന്നുള്ള ത്രികോണമായിരിക്കും വാനത്ത് രൂപപ്പെടുകയെന്നാണ് സൗദി ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ പ്രവചനം. ഗ്രഹങ്ങൾ മൂന്നും ഭൂമിയുടെ ചക്രവാളത്തിലേക്ക് താഴ്ന്നതായിരിക്കും പ്രത്യക്ഷപ്പെടുക. വ്യാഴം ഗ്രഹം ശനി ഗ്രഹത്തിന്റെ നേരേ മുകളിലായായിരിക്കും ദൃശ്യമാവുകയെന്നും മാജിദ് അബുസഹ്‌റ വിവരിച്ചു.