ഡാലസ്: ഐ എസിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെട്ട് ഫ്രിസ്‌ക്കൊസ്റ്റോൺ ബ്രയർ സെന്റർ മോളിൽ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിതയാറാക്കിയ പ്ലാനോ വെസ്റ്റ് സീനിയർ ഹൈസ്‌കൂൾ വിദ്യാർത്ഥി മാർറ്റിൻഅസിസി യരന്റിനെ (17) അറസ്റ്റു ചെയ്തു. മാർറ്റിന് ജീവപര്യന്തം ശിക്ഷ വരെലഭിക്കാൻ സാധ്യതയുണ്ട്.

മെയ് പകുതിയോടെ ആക്രമണം നടത്തുന്നതിന് തയ്യാറെടുക്കുന്നതിനായി 1400 ൽപരം ഡോളർ ചെലവിട്ട് ആയുധങ്ങളും മറ്റും മാർറ്റിൻസംഘടിപ്പിച്ചിരുന്നു.യുവാവിന്റെ പദ്ധതി അണ്ടർ കവർ ഓഫീസുമായി ചർച്ച ചെയ്തതാണ്പിടിയിലാകാൻ കാരണം. ജയിലിനുള്ളിൽ വച്ചു നടത്തിയ ഫോൺ സംഭാഷണത്തിൽമാർറ്റിൻ കുറ്റം പൂർണ്ണമായും നിഷേധിച്ചു.

അസിസിയുടെ അറസ്റ്റ് അവിശ്വസനീയമാണെന്നാണ് കോളിൻ കൗണ്ടി ഇസലാമിൽ അസോസിയേഷൻ സ്പോക്ക്മാൻ ഖാലിദ് വൈ. ഹമീദിയ പറയുന്നത്. ഈയിടെയാണ്അസിസി ഇസലാം മതം സ്വീകരിച്ചത്