- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിലെ ജനറൽ മോട്ടോർസ് പ്ലാന്റിലെ തൊഴിലാളികൾ പണിമുടക്കിൽ; സമരവുമായി രംഗത്തിറങ്ങിയത് 600 തൊഴിലാളികളെ പിരിച്ചുവിട്ടതിന്റെ പ്രതിഷേധമായി; ഉൽപാദനം മെക്സിക്കോയിലേക്ക് മാറ്റാനുള്ള കമ്പനിയുടെ തീരുമാനത്തിനും തൊഴിലാളികളുടെ എതിർപ്പ്
ഒന്റാറിയോവിലെ ഇൻഗെർസോളിലെ ജനറൽ മോട്ടോർസ് ഓട്ടോ അസംബ്ലി പ്ലാന്റിലെ തൊഴിലാളികൾ പണിമുടക്കിൽ. ഞായറാഴ്ച രാത്രി 11 മണി മുതൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. 600ഓളം തൊഴിലാളികളെ പിരിച്ച് വിട്ടതിലും ഉൽപാദനം മെക്സിക്കോയിലേക്ക് മാറ്റാനുമുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെയാണ് തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമാകാനാവാത്തതിനെ തുടർന്നാണ് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.ജൂലൈയിൽ ഇൻഗെർസോളിലെ പ്ലാന്റിൽ നിന്നും ടെറെയിൻ സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾ മോഡൽ നിർമ്മിക്കുന്നത് ജനറൽ മോട്ടോർസ് നിർത്തി വച്ചിരുന്നു. ഇതിന്റെ നിർമ്മാണം പൂർണമായും മെക്സിക്കോയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് 600 പേർക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. നിലവിൽ ഈ പ്ലാന്റിൽ എക്യുനോക്സ് മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഈ മോഡൽ മെക്സിക്കോ യിൽ വച്ചും ഉൽപാദിപ്പിക്കുന്നതാണ് യൂണിയനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഒന്റാറിയോവിലെ ഇൻഗെർസോളിലെ ജനറൽ മോട്ടോർസ് ഓട്ടോ അസംബ്ലി പ്ലാന്റിലെ തൊഴിലാളികൾ പണിമുടക്കിൽ. ഞായറാഴ്ച രാത്രി 11 മണി മുതൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. 600ഓളം തൊഴിലാളികളെ പിരിച്ച് വിട്ടതിലും ഉൽപാദനം മെക്സിക്കോയിലേക്ക് മാറ്റാനുമുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെയാണ് തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമാകാനാവാത്തതിനെ തുടർന്നാണ് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.ജൂലൈയിൽ ഇൻഗെർസോളിലെ പ്ലാന്റിൽ നിന്നും ടെറെയിൻ സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾ മോഡൽ നിർമ്മിക്കുന്നത് ജനറൽ മോട്ടോർസ് നിർത്തി വച്ചിരുന്നു. ഇതിന്റെ നിർമ്മാണം പൂർണമായും മെക്സിക്കോയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് 600 പേർക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.
നിലവിൽ ഈ പ്ലാന്റിൽ എക്യുനോക്സ് മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഈ മോഡൽ മെക്സിക്കോ യിൽ വച്ചും ഉൽപാദിപ്പിക്കുന്നതാണ് യൂണിയനെ ചൊടിപ്പിച്ചിരിക്കുന്നത്.