- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി സൗഹൃദമാകുവാൻ ഒരുങ്ങി റാസൽഖൈമ; തയ്യാറെടുക്കുന്നത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിന്
റാസൽഖൈമ: സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിന് ഒരുങ്ങി റാസൽഖൈമ. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് നിരോധനത്തിന് ഒരുങ്ങുന്നതെന്ന് റാക് പരിസ്ഥിതി സംരക്ഷണ വികസന അഥോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ വാണിജ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് സമ്പൂർണമായി നിർത്തുവാനാണ് തീരുമാനം.
ഇതോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ തുടങ്ങിയ 260ഓളം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സർവേ നടത്തിയപ്പോൾ 95 ശതമാനം സ്ഥാപനങ്ങളും അനുകൂല മറുപടിയാണ് നൽകിയത്. പ്ലാസ്റ്റിക് ബാഗുകൾക്ക് ബദൽ വരുന്നതോടെ സമൂഹത്തിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കും. പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് പരിസ്ഥിതി വകുപ്പ് നടത്തിവരുന്നതെന്നും സെയ്ഫ് വ്യക്തമാക്കി.
കഴിഞ്ഞവർഷം 489.6 ടണ്ണിലധികം പ്ലാസ്റ്റിക് ബാഗുകളാണ് റാസൽഖൈമയിൽ ഉപയോഗിച്ചത്. ഏകദേശം 27.43 ദശലക്ഷം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചു. ഇവ നശിപ്പിക്കാൻ 10 മുതൽ 20 വർഷം വരെയെടുക്കും. ഇവ പരിസ്ഥിതിക്കുണ്ടാക്കാവുന്ന ആഘാതം നിശ്ചയിക്കാൻ കഴിയുന്നതല്ല. സമുദ്ര-കര ജീവികളുടെ നാശത്തിനും പ്ലാസ്റ്റിക് ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി റാസൽഖൈമയിലെ വിനോദ തെരുവുകളിലും വിനോദ സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണ സംഘവും പ്രവർത്തിക്കുന്നുണ്ട്.