- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് ബോട്ടിലിൽനിന്നും വെള്ളം കുടിക്കുന്നവരെല്ലാം രോഗം വിളിച്ചുവരുത്തുന്നു; ചൂടായ പ്ലാസ്റ്റിക് പാത്രത്തിലെ ഉപയോഗം നിങ്ങളെ നിത്യ രോഗിയാക്കും
നിത്യജീവിതത്തിൽ എത്രയോ തരത്തിലാണ് പ്ലാസ്റ്റിക്ക് നാം ഉപയോഗിക്കുന്നത്. എന്നാൽ, നിർദോഷകരമെന്ന് കരുതാവുന്ന പലതും നമ്മളെ നിത്യരോഗിയാക്കുന്നതാണെന്ന് തിരിച്ചറിയാതെ പോകുന്നുവെന്ന് മാത്രം. പ്ലാസ്റ്റിക്കിലടങ്ങിയിട്ടുള്ള മാരകമായ വസ്തുക്കൾ നമ്മളെ നിത്യരോഗിയാക്കാൻ മാത്രം അപകടകാരികളാണ്. ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ അട്ടിമറിക്കാൻ ശേഷിയുള്ള ഘടകങ്ങൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്ലാസ്റ്റിക് ബോട്ടിലിൽ ചൂടുവെള്ളം നിറയ്ക്കുന്നത് അത്തരത്തിലൊരു അപകടം ക്ഷണിച്ചുവരുത്തലാണ്. കാൻസറും പ്രമേഹവും വന്ധ്യതയും ഓട്ടിസവുമൊക്കെ വരുത്താവുന്ന തരത്തിൽ പ്ലാസ്റ്റിക്കിന് നമ്മുടെ ഹോർമോൺ സന്തുലിതാവസ്ഥയെ തകിടം മറിക്കാനാവും. ചിലതരം പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള എൻഡോക്രൈൻ ഡിസ്‌റപ്റ്റിക് രാസവസ്തുക്കളാണ് ഹോർമോൺ സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നത്. ഇത് പലതരം രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്ന തരത്തിലേക്ക് ശരീരത്തെ ദുർബലമാക്കും. ഇത്തരം രാസവസ്തുക്കൾ പ്ലാസ്റ്റിക്കിൽ മാത്രമല്ല. ലോഹം കൊണ്ടുള്ള പാത്രങ്ങളിലും, ഡിറ
നിത്യജീവിതത്തിൽ എത്രയോ തരത്തിലാണ് പ്ലാസ്റ്റിക്ക് നാം ഉപയോഗിക്കുന്നത്. എന്നാൽ, നിർദോഷകരമെന്ന് കരുതാവുന്ന പലതും നമ്മളെ നിത്യരോഗിയാക്കുന്നതാണെന്ന് തിരിച്ചറിയാതെ പോകുന്നുവെന്ന് മാത്രം. പ്ലാസ്റ്റിക്കിലടങ്ങിയിട്ടുള്ള മാരകമായ വസ്തുക്കൾ നമ്മളെ നിത്യരോഗിയാക്കാൻ മാത്രം അപകടകാരികളാണ്.
ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ അട്ടിമറിക്കാൻ ശേഷിയുള്ള ഘടകങ്ങൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്ലാസ്റ്റിക് ബോട്ടിലിൽ ചൂടുവെള്ളം നിറയ്ക്കുന്നത് അത്തരത്തിലൊരു അപകടം ക്ഷണിച്ചുവരുത്തലാണ്. കാൻസറും പ്രമേഹവും വന്ധ്യതയും ഓട്ടിസവുമൊക്കെ വരുത്താവുന്ന തരത്തിൽ പ്ലാസ്റ്റിക്കിന് നമ്മുടെ ഹോർമോൺ സന്തുലിതാവസ്ഥയെ തകിടം മറിക്കാനാവും.
ചിലതരം പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള എൻഡോക്രൈൻ ഡിസ്‌റപ്റ്റിക് രാസവസ്തുക്കളാണ് ഹോർമോൺ സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നത്. ഇത് പലതരം രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്ന തരത്തിലേക്ക് ശരീരത്തെ ദുർബലമാക്കും. ഇത്തരം രാസവസ്തുക്കൾ പ്ലാസ്റ്റിക്കിൽ മാത്രമല്ല. ലോഹം കൊണ്ടുള്ള പാത്രങ്ങളിലും, ഡിറ്റർജന്റുകളിലും കളിപ്പാട്ടങ്ങളിലുമൊക്കെ ഇതുണ്ട്.
നൂറുകണക്കിന് രോഗങ്ങളാണ് ഈ രാസവസ്തുക്കളുമായുള്ള ഇടപെടൽ വരുത്തിവെക്കുന്നത്. അമേരിക്കയിൽ മാത്രം ഇതുണ്ടാക്കുന്ന രോഗങ്ങളെ നേരിടാൻ പ്രതിവർഷം 340 കോടി ഡോളർ ചെലവിടുന്നുവെന്നാണ് റിപ്പോർട്ട്. ഓട്ടിസവും ബുദ്ധിക്ഷയവുമാണ് എൻഡോക്രൈൻ ഡിസ്‌റപ്റ്റിങ് രാസവസ്തുക്കളുമായുള്ള ഇടപെൽ മൂലമുണ്ടാകുന്ന പ്രധാന അസുഖം.
അമിത ഭാരം, പ്രമേഹം, ചിലതരം കാൻസറുകൾ, പുരുഷന്മാരിലെ വന്ധ്യത, ഗർഭപാത്രത്തിനു പുറത്തുള്ള അസ്വാഭാവിക വളർച്ചകൾ തുടങ്ങിയവയും ഇത്തരം രാസവസ്തുക്കൾ ഉണ്ടാക്കുന്നുണ്ട്. എൻവൈയു ലാൻഗോണിലെ പഠന റിപ്പോർട്ട് പ്രകാരം ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു ഭാഗം അപഹരിക്കുന്നുമുണ്ട്. ലാംഗോണിലെ ലിയനാർഡോ ട്രസാൻഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലാസ്റ്റിക്കിന്റെ ഇത്തരം ദോഷവശങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയത്.