റിയാദ്: കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഖമീസിൽ പ്ലാസ്റ്റിക് സ്പൂണുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നുവെന്ന വാർത്ത പുറത്ത് വന്നത്. എന്നാൽ പ്ലാസ്റ്റിക് സ്പൂണുകൾ മാത്രമല്ല പ്‌ളാസ്റ്റിക് പൂർണമായും നിരോധിക്കാനാണ് നീക്കം നടക്കുന്നതെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്‌ളാസ്റ്റിക്, ടിൻ, നൈയ്‌ലോൺ ഷീറ്റ് എന്നിവയിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ് നൽകുന്നത് വിലക്കിക്കൊണ്ടുള്ള നിയമാവലി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പാക്കിങ് വസ്തുക്കളുടെ ദൂഷ്യത്തെക്കുറിച്ച് പഠിക്കാൻ തദ്ദേശഭരണ മന്ത്രാലയം പ്രത്യേക
സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആഗോളാട്സ്ഥാനത്തിൽ പ്‌ളാസ്റ്റിക് നിരോധനം നടപ്പാക്കിവരുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ ആരോഗ്യം പരിഗണിച്ച് സൗദിയിലും തദ്ദേശ മന്ത്രാലയം നീക്കം ആരംഭിച്ചത്. ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവ ഭക്ഷണ പാക്കിങിന് സ്വീകരിക്കേണ്ട രീതിയുമായി ബന്ധപ്പെട്ട നിയമാവലി ഉടൻ പുറത്തിറക്കും. പ്‌ളാസ്റ്റികിന് പകരം പാക്കിങിന് അവലംബിക്കാവുന്ന വസ്തുക്കളെക്കുറിച്ചും നിർദേശമുണ്ടായിരിക്കും.

രാജ്യത്തിന്റെ 13 മേഖലയിലും പ്‌ളാസ്റ്റിക് നിരോധനം പടിപടിയായാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.