- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വത്തിക്കാന്റെ പശ്ചാത്തലത്തിൽ നഗ്നയായി കുരിശും വഹിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്ലേബോയ് മോഡലിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ആരാധനാലയങ്ങൾക്കു സമീപം നഗ്നയായി നിന്ന് ചിത്രങ്ങളെടുക്കുന്നത് പതിവാക്കിയ ബെൽജിയൻ മോഡൽ മരീസ പേപ്പൻ വീണ്ടും വിവാദചിത്രവുമായി വാർത്തകളിൽ
റോം: വത്തിക്കാന്റെ പശ്ചാത്തലത്തിൽ കുരിശും വഹിച്ച് നഗ്നയായി പോസ് ചെയ്ത പ്ലേബോയ് മോഡലിനെ അറസ്റ്റ് ചെയ്ത് പൊലീസ്. എന്നും വിവാദചിത്രങ്ങൾക്ക് പോസ് ചെയ്തിട്ടുള്ള ബെൽജിയൻ മോഡൽ മരീസ പേപ്പൻ ആണ് കുരിശും വഹിച്ച് നഗ്നയായി പോസ് ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും ഇത്തരത്തിൽ വിവാദചിത്രങ്ങളിൽ പോസ് ചെയ്ത് അറസ്റ്റ് വരിച്ചിട്ടുള്ളയാളാണ് മരീസ പേപ്പൻ. പൂർണനഗ്നയായി കുരിശും വഹിച്ചുകൊണ്ട് നീങ്ങുന്ന മരീസയുടെ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലം വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്. ഇതു കൂടാതെ മറ്റൊരു ചിത്രത്തിൽ ബൈബിളിനു പുറത്ത് നഗ്നയായി ഇരിക്കുന്ന മരീസയെയാണ് കാണാൻ കഴിയുന്നത്. ഈ ചിത്രത്തിന്റെ പശ്ചാത്തലവും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറാണ്. നഗ്നഷൂട്ടിങ് കണ്ട വത്തിക്കാൻ പൊലീസ് മോഡലിനേയും ഫോട്ടോഗ്രാഫറിനേയും ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മരീസയ്‌ക്കൊപ്പം ഫോട്ടോഗ്രാഫർ ജെസ്സെ വാക്കറും അറസ്റ്റിലായിട്ടുണ്ട്. ജയിലിലടച്ച ഇരുവരേയും പത്തു മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്. കുരിശിൽ ബന്ധിക
റോം: വത്തിക്കാന്റെ പശ്ചാത്തലത്തിൽ കുരിശും വഹിച്ച് നഗ്നയായി പോസ് ചെയ്ത പ്ലേബോയ് മോഡലിനെ അറസ്റ്റ് ചെയ്ത് പൊലീസ്. എന്നും വിവാദചിത്രങ്ങൾക്ക് പോസ് ചെയ്തിട്ടുള്ള ബെൽജിയൻ മോഡൽ മരീസ പേപ്പൻ ആണ് കുരിശും വഹിച്ച് നഗ്നയായി പോസ് ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും ഇത്തരത്തിൽ വിവാദചിത്രങ്ങളിൽ പോസ് ചെയ്ത് അറസ്റ്റ് വരിച്ചിട്ടുള്ളയാളാണ് മരീസ പേപ്പൻ.
പൂർണനഗ്നയായി കുരിശും വഹിച്ചുകൊണ്ട് നീങ്ങുന്ന മരീസയുടെ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലം വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്. ഇതു കൂടാതെ മറ്റൊരു ചിത്രത്തിൽ ബൈബിളിനു പുറത്ത് നഗ്നയായി ഇരിക്കുന്ന മരീസയെയാണ് കാണാൻ കഴിയുന്നത്. ഈ ചിത്രത്തിന്റെ പശ്ചാത്തലവും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറാണ്.
നഗ്നഷൂട്ടിങ് കണ്ട വത്തിക്കാൻ പൊലീസ് മോഡലിനേയും ഫോട്ടോഗ്രാഫറിനേയും ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മരീസയ്‌ക്കൊപ്പം ഫോട്ടോഗ്രാഫർ ജെസ്സെ വാക്കറും അറസ്റ്റിലായിട്ടുണ്ട്. ജയിലിലടച്ച ഇരുവരേയും പത്തു മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്.
കുരിശിൽ ബന്ധിക്കപ്പെട്ട നിലയിൽ നഗ്നയായ മരീസ കിടക്കുന്നതും വൈദിക വേഷമണിഞ്ഞ ഒരാൾ മരീസയുടെ നെറ്റിയിൽ ചുവന്ന നിറത്തിൽ കുരിശടയാളം വരയ്ക്കുന്ന ചിത്രവുമെല്ലാം ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം ഇവരുടെ താമസസ്ഥലം പരിശോധിച്ച പൊലീസിന് വൈദിക വേഷ,ം ചുവന്ന നിറത്തിലുള്ള പെയിന്റ്, കൊന്തകൾ, മുൾക്കിരീടം, വലിയ കുരിശ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
മരീസയുടെ വിവാദചിത്രങ്ങൾ ഇതുമാത്രമല്ല. അടുത്തകാലത്ത് ജറുസലേം വെയ്‌ലിങ് വാളിനു മുന്നിൽ മരീസ നഗ്നയായി പോസ് ചെയ്തതും ഇസ്രയേലിൽ ഏറെ വിവാദങ്ങൾക്കു കാരണമായിരുന്നു. അതിനു മുമ്പ് തുർക്കിയിലെ ഒരു ആരാധനാലയത്തിനുള്ളിൽ വച്ച് തന്റെ ജനനേന്ദ്രിയം പ്രദർശിപ്പിച്ച് ഫോട്ടോ ഷൂട്ട് നടത്തിയും മരീസ വാർത്തകളിൽ ഇടംപിടിച്ചു. ഇസ്രയേലിലെ ഒരു കൊടിമരത്തിൽ നഗ്നയായി കയറുന്ന ചിത്രവും ഈജിപ്ഷ്യൻ ക്ഷേത്രത്തിനു മുന്നിൽ നഗ്നയായി നിൽക്കുന്ന ചിത്രവും മരീസയുടെ വിവാദചിത്രങ്ങളാണ്. മരീസയുടെ ഫോട്ടോ ഷൂട്ടുകളെല്ലാം തന്നെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.