ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നു ഹർജി. വി.വി.ഐ.പികൾക്ക് സഞ്ചരിക്കാനായി ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്ന് ഹെലികോപ്ടറുകൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണു ഹർജി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. അഭിഭാഷകനായ എം.എൽ.ശർമയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

12 കോട്പറുകൾ വാങ്ങാൻ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്ന് 3600 കോടിയുടെ കരാറാണ് മുൻ യു.പി.എ സർക്കാർ ഒപ്പുവച്ചത്. ഇതിൽ 360 കോടിയുടടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇടപാടിൽ സോണിയ, അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ, വ്യോമസേന മുൻ മേധാവി എസ്.ത്യാഗി എന്നിവർക്ക് പങ്കുണ്ടെന്ന് ഇറ്റാലിയൻ കോടതിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.