- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി; ഉത്തരവു സമാനമായ കേസ് ഹൈക്കോടതിയിലും സോളാർ കമ്മീഷനിലും പരിഗണനയിൽ ഉള്ളതിനാൽ
തിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി ഹർജി. സോളാർ കേസ് പ്രതിയായ സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജിയാണു തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. സമാനമായ കേസ് ഹൈക്കോടതിയുടെയും സോളാർ കമ്മീഷന്റെയും പരിഗണനയിലുണ്ടെന്നും അതിനാൽ ഇടപെടാൻ സാധിക്കില്ലെന്നും വിജിലൻസ് കോടതി വ്യക്തമാക്കി. സമാന സ്വഭാവമുള്ള കേസ് തൃശൂർ വിജിലൻസ് കോടതി പരിഗണിക്കുകയും പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, ബിജു രാധാകൃഷ്ണൻ, സരിത എസ് നായർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. വിജിലൻസിന്റെ നിലപാടും കോടതി ആരാഞ്ഞിരുന്നു. വിജിലൻസ് അഭിഭാഷകനാണ് കേസ് തൃശൂർ കോടതിയും ഹൈക്കോടതിയും തള്ളിയ കാര്യം കോടതിയെ ഓർമിപ്പിച്ചത്.

തിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി ഹർജി. സോളാർ കേസ് പ്രതിയായ സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജിയാണു തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്.
സമാനമായ കേസ് ഹൈക്കോടതിയുടെയും സോളാർ കമ്മീഷന്റെയും പരിഗണനയിലുണ്ടെന്നും അതിനാൽ ഇടപെടാൻ സാധിക്കില്ലെന്നും വിജിലൻസ് കോടതി വ്യക്തമാക്കി. സമാന സ്വഭാവമുള്ള കേസ് തൃശൂർ വിജിലൻസ് കോടതി പരിഗണിക്കുകയും പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, ബിജു രാധാകൃഷ്ണൻ, സരിത എസ് നായർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. വിജിലൻസിന്റെ നിലപാടും കോടതി ആരാഞ്ഞിരുന്നു. വിജിലൻസ് അഭിഭാഷകനാണ് കേസ് തൃശൂർ കോടതിയും ഹൈക്കോടതിയും തള്ളിയ കാര്യം കോടതിയെ ഓർമിപ്പിച്ചത്.

