ദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് യെരുശലേം അഥവാ യെരുശലേം. ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറാകുന്നത് യഹൂദരും മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ പുണ്യനഗരമായി കരുതുന്ന ജറുസലേം ഇസ്രയേലിന് പതിച്ചുനൽകുന്നതിന് സമാനമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ടെൽ അവീവിലുള്ള അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അർഥം തലസ്ഥാനമായി ജറുസലേമിനെയാണ് അമേരിക്ക അംഗീകരിക്കുന്നതെന്നാണ്.