നടിയും, അവതാരകയുമായ രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹം ചെയ്‌തെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു.ഈ വാർത്തയോടാണ് രജ്ഞിനി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നത്.

'ഞാൻ രഹസ്യമായി വിവാഹം ചെയ്‌തോയെന്ന് ചോദിച്ച് ടൺ കണക്കിന് കോളുകളും, മെസേജുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എനിക്കറിയാവുന്നിടത്തോളം,ഞാനിപ്പോഴും അവിവാഹിതയാണ്.പക്ഷേ എന്റെ കാര്യം എന്നേക്കാൾ നന്നായി അറിയാവുന്ന ചിലരുള്ളത്‌കൊണ്ട് ചോദിക്കുകയാണ്....ആരെയാണ് ഞാൻ കല്യാമം കഴിച്ചത്.?...എപ്പോഴായിരുന്നു മുഹൂർത്തം? എന്നെ കല്യാണത്തിന് ക്ഷണിക്കാതിരുന്നത് എന്താണാവോ? അടുത്ത വട്ടമെങ്കിലും നിങ്ങൾ എന്നെ കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുമ്പോഴോ, എന്നെ അമ്മയാക്കുമ്പോഴോ...ആദ്യം എന്നെ അറിയിക്കണേ..ഞാനും ആ കളിക്ക കൂടാം...അങ്ങനെയെങ്കിലും... എനിക്ക് അൽപം രസിക്കാമല്ലോ.' രഞ്ജിനി പറഞ്ഞ് നിർത്തുന്നു.