- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെ; വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം അനിശ്ചിതത്വത്തിലായ പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. സപ്തംബറിൽ ആറിന് ആരംഭിക്കുന്ന പരീക്ഷ പതിനാറിന് അവസാനിക്കും. രാവിലെ 9.40 മുതലായിരിക്കും പരീക്ഷ തുടങ്ങുക.
ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്.
ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയിൽ ഉൾക്കൊള്ളിക്കുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തിയേക്കും.
പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
Next Story