- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ, ഫീസ് അടച്ച് മാർച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂലൈ 11 നകം സമർപ്പിക്കണം. ഫീസ് വിവരം: പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപ ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിക്ക് പേപ്പർ ഒന്നിന് 300 രൂപ, സൂക്ഷമ പരിശോധനയ്ക്ക് പേപ്പർ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോറങ്ങൾ സ്കൂളുകളിലും ഹയർസെക്കന്ററി പോർട്ടലിലും ലഭിക്കും. സ്കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ജൂലൈ 15 നകം പ്രിൻസിപ്പൽമാർ അപ്ലോഡ് ചെയ്യണം.
തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ, ഫീസ് അടച്ച് മാർച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂലൈ 11 നകം സമർപ്പിക്കണം.
ഫീസ് വിവരം: പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപ ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിക്ക് പേപ്പർ ഒന്നിന് 300 രൂപ, സൂക്ഷമ പരിശോധനയ്ക്ക് പേപ്പർ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോറങ്ങൾ സ്കൂളുകളിലും ഹയർസെക്കന്ററി പോർട്ടലിലും ലഭിക്കും. സ്കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ജൂലൈ 15 നകം പ്രിൻസിപ്പൽമാർ അപ്ലോഡ് ചെയ്യണം.