- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എവിടെ പോയാലും നിന്നെ എടുക്കും'; തട്ടി കൊണ്ട് പോയതും മർദ്ദിച്ചതും സഹപാഠിയായ പെൺകുട്ടിയോട് ചാറ്റ് ചെയ്തതിന്; പൂണെയിൽ ബന്ധുവിന്റെ അടുത്തേക്ക് രക്ഷപ്പെട്ടപ്പോൾ പിന്തുടർന്ന് ഭീഷണി; കാസർകോഡ് കഞ്ചാവ് സംഘത്തിന്റെ കൊലവിളിയിൽ പൊറുതി മുട്ടി പ്ലസ് വൺ വിദ്യാർത്ഥി
പൈവളികെ: പ്ലസ് വൺ വിദ്യാർത്ഥിക്ക് കഞ്ചാവ് സംഘത്തിന്റെ വധഭീഷണി എന്ന് പരാതി. ധർമ്മതട്ക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ ആണ് പൈവളികയിലെ അർഷാദിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് സംഘം വധഭീഷണി മുഴക്കിയത്. തന്നെ ക്രൂരമായി മർദിക്കുകയും ചെയ്തതായി കുഡാൽമേർക്കളയിലെ ബാപുഞിയുടെ മകൻ മുഹമ്മേദ് ദിൽഷാദ് കാസർകൊട് ഡിവൈഎസ്‌പിക്ക് പരാതി നൽകി.
പൈവളികയിലെ പലചരക്ക് കടയിൽ ജോലി ചെയ്തു വരവേയാണ് കഞ്ചാവ് സംഘ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിക്കാൻ ആവശ്യപെട്ട് ക്രൂരമായി മർദിച്ചത്. സംഘത്തെ ഭയന്ന് ദിൽഷാദ് പൂനയിലെ ബന്ധുവിന്റെ ഹോട്ടലിൽ ജോലിക്ക് പോയെങ്കിലും കഞ്ചാവ് സംഘം പിന്തുടരുന്നതായും പരാതിയിൽ അറിയിച്ചു
വിദ്യാർത്ഥിയെ കഞ്ചാവ് സംഘം പിന്തുടർന്നത് എന്തിന് ?
പ്ലസ് വൺകാരൻ സഹപാഠിായ പെൺകുട്ടിയോട് ചാറ്റ് ചെയ്തത് സംഘത്തിലെ യുവാവ് ചോദ്യം ചെയ്തതോടെയാണ് തുടക്കം. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു. മാത്രമല്ല കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്ത . സാധിക്കില്ലെന്ന് പ്ലസ് വൺകാരൻ എതിർത്തപ്പോൾ വീണ്ടും ക്രൂരമായ മർദ്ദനം.
വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസിൽ പരാതിയുമായി മാതാപിതാക്കൾ എത്തിയതോടെ ഭയന്ന യുവാക്കൾ വിദ്യാർത്ഥിയെ വിട്ടയച്ചു. തുടർന്നും ഭീഷണി ഉണ്ടായപ്പോൾ പിതൃ സഹോദരനോടൊപ്പം പൂണെയിലേക്ക് വണ്ടികയറി. കലിയടങ്ങാത്ത അർഷാദ് പൂണെയിലേക്ക് വിദ്യാർത്ഥിയുടെ പിന്നാലെ വെച്ച് പിടിച്ചു. ഇവിടെ നിന്ന് പിതൃ സഹോദരന്റെ ഫോണിൽ വിളിക്കുകയും അവനെ 'എടുക്കും ' മെന്ന് ഭീഷണിപെടുത്തി.
ലഹരി പദാർത്ഥങ്ങൾക്ക് അടിമയായ 21 കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം പൂനയിൽ എത്തിയും ഭീഷണി തുടർന്നതോടെ ഭയന്ന് വീണ്ടും പൂനയിൽ നിന്ന് കാസർകോട്ടേക്ക് മടങ്ങി വന്ന് ഡി വൈ എസ് പിയുടെ മുന്നിൽ വിദ്യാർത്ഥി അഭയം പ്രാപിക്കുകയായിരുന്നു . യുവാവിന്റെ ഭീഷണി ഫോൺ കോളുകളും മാധ്യമങ്ങൾക്ക് ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസറകൊട് ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായർ അറിയിച്ചു .