തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയിൽ സംസ്ഥാനത്തെ വിജയ ശതമാനത്തിൽ വർദ്ധനവ്. 83.37 ശതമാനമാണ് പ്ലസ്ടു പരീക്ഷയിലെ ഈ വർഷത്തെ വിജയ ശതമാനം. വിഎച്ച്എസ്ഇ വിഭാഗത്തിലെ വിജയശതമാനം 81.5 ആണ്.

87.22 ശതമാനം വിജയത്തോടെ കണ്ണൂരാണ് ജില്ലകളുടെ പട്ടികയിൽ മുന്നിലുള്ളത്. 77.2 ശതമാനമുള്ള പത്തനംതിട്ട ജില്ലയാണ് വിജയശതമാനത്തിൽ പിന്നിലുള്ളത്. 

83 സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ എട്ട് സ്‌കൂളുകൾ സർക്കാർ വിദ്യാലയങ്ങളാണ്. 21 എയ്ഡ്ഡ് സ്‌കൂളുകളും 7 സെപ്ഷ്യൽ സ്‌കൂളുകളുമാണ്. 305262 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയിരിക്കുന്നത്. 11829 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എപ്ലസ് നേടി.

153 വിദ്യാർത്ഥികൾ മുഴുവൻ മാർക്കായ 1200 കരസ്ഥമാക്കി. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ച്ത്. സേ പരീക്ഷയ്ക്കുള്ള തീയതികളും മന്ത്രി പ്രഖ്യാപിച്ചു.

മെയ് 22 വരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം 7-06-2017 മുതലാകും സേ പരീക്ഷ നടക്കുക. പുനർ മൂല്യ നിർണ്ണയത്തിന് ഈ മാസം 25 വരെ അപേക്ഷിക്കാം.


ഹയർ സെക്കൻഡറി ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in

വിഎച്ച്എസ്സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in