ലയാളിയാണെങ്കിലും തമിഴിൽ വെന്നിക്കൊടി പാറിച്ച നടിയാണ് ലക്ഷ്മി മേനോൻ. അതുകൊണ്ട് തമിഴ് മക്കൾക്ക് ലക്ഷ്മി മേനോനോടെ പ്രത്യേക ഇഷ്ടം തന്നെയാണ്. എന്തായാലും ലക്ഷ്മി മേനോടുള്ള ഇഷ്ടം നടിക്ക് ഇപ്പോൾ പാരയായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഇന്നലെ തമിഴ്‌നാട്ടിലെ +2 ഫലം പ്രഖ്യാപിച്ചപ്പോൾ ല്ക്ഷമി മേനോൻ തോറ്റതായാണ് തമിഴ് മക്കൾ വിധിയെഴുതിയത്.

ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത പിന്നീട് വാട്‌സ് ആപ്പിലൂടെയും പ്രചരിച്ചു. ലക്ഷ്മി കണക്ക് പരീക്ഷയ്ക്ക് പരാജയപ്പെട്ടുവെന്നാണ് വാർത്ത.എന്നാൽ ഈ വാർത്തയെല്ലാം കണ്ട് പൊട്ടിച്ചിരിക്കുകയാണ് ലക്ഷ്മി മേനോൻ. കേരളത്തിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന താൻ എങ്ങനെ തമിഴ്‌നാട്ടിലെ പരീക്ഷയിൽ പരാജയപ്പെടുമെന്നാണ് ലക്ഷ്മി
ചോദിക്കുന്നത്.  കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറിക്ക് കീഴിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ലക്ഷ്മിയുടെ റിസൽറ്റ് മെയ് പതിമൂന്നിനേ പ്രഖ്യാപിക്കൂ.

മാതൃഭാഷയായ മലയാളത്തേക്കാൾ തമിഴിൽ സജീവമായ ലക്ഷ്മി തമിഴ്‌നാട്ടിലാണ് പഠിക്കുന്ന തെന്ന് തെറ്റിദ്ധരിച്ചതാണ് ചില മാദ്ധ്യമങ്ങൾക്കെങ്കിലും അബദ്ധം പിണഞ്ഞത് 2013ൽ എസ്.എസ്. എൽ.സി ഫലപ്രഖ്യാപനത്തിന് പിന്നാലെയും ലക്ഷ്മി പരാജയപ്പെട്ടുവെന്ന ചില തമിഴ് മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ലക്ഷ്മിക്ക് 268 മാർക്ക് മാത്രമേ ലഭിച്ചുള്ളൂ എന്നായിരുന്നു വാർത്ത. എന്നാൽ 2013ൽ 85 ശതമാനം മാർക്കോടെയാണ് ലക്ഷ്മി മേനോൻ പത്താം ക്ലാസ് വിജയിച്ചത്.

അജിത്തിന്റെ 56ാം സിനിമയിൽ സുപ്രധാന വേഷമിടുന്നത് ലക്ഷ്മിയാണ്. ഇതിന്റെ ചിത്രീകരണം വ്യാഴാഴ്‌ച്ചയാണ് ആരംഭിച്ചത്. അജിത്തിന്റെ സഹോദരിയുടെ വേഷമാണ് ചിത്രത്തിൽ ലക്ഷ്മി മേനോൻ കൈക്കാര്യം ചെയ്യുന്നത്. ശ്രുതി ഹാസനാണ് നായിക.