- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ്ടുക്കാർക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലെക്ക് അപേക്ഷിക്കാം; മുന്നൂറിലധികം അവസരങ്ങൾ; അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 05
യുവാക്കൾക്ക് തൊഴിൽ ജീവിതം സുരക്ഷിതമാക്കുന്നതിനായി സായുധസേനകൾ നിരവധി അവസരങ്ങളാണ് നൽകുന്നത്. രാജ്യസേവനത്തിനും കരിയർ സുരക്ഷിതമാക്കാനും യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 05 ആണ് അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി. ഒഴിവുകൾ നാഷണൽ ഡിഫൻസ് അക്കാദമി: 360 ഒഴിവുകൾ, (കരസേന-208, നേവി-60, വ്യോമസേന-92). നേവൽ അക്കാദമി: 55 (10പ്ലസ് ടു കേഡറ്റ് എൻട്രി സ്‌കീം) ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകും. യോഗ്യത മാനദണ്ഡം നാഷണൽ ഡിഫൻസ് അക്കാദമി:പ്ലസ് ടു വിജയം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവരെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ വ്യോമസേന, നാവിക സേനകളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്രവേശനത്തിനും പരിഗണിക്കുന്നത്. ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം പ്രായപരിധി 1999 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. മത്
യുവാക്കൾക്ക് തൊഴിൽ ജീവിതം സുരക്ഷിതമാക്കുന്നതിനായി സായുധസേനകൾ നിരവധി അവസരങ്ങളാണ് നൽകുന്നത്. രാജ്യസേവനത്തിനും കരിയർ സുരക്ഷിതമാക്കാനും യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 05 ആണ് അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി.
ഒഴിവുകൾ
നാഷണൽ ഡിഫൻസ് അക്കാദമി: 360 ഒഴിവുകൾ, (കരസേന-208, നേവി-60, വ്യോമസേന-92).
നേവൽ അക്കാദമി: 55 (10പ്ലസ് ടു കേഡറ്റ് എൻട്രി സ്‌കീം) ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകും.
യോഗ്യത മാനദണ്ഡം
നാഷണൽ ഡിഫൻസ് അക്കാദമി:
പ്ലസ് ടു വിജയം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവരെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ വ്യോമസേന, നാവിക സേനകളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്രവേശനത്തിനും പരിഗണിക്കുന്നത്. ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം
പ്രായപരിധി
1999 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
മത്സരാധിഷ്ഠിത പരീക്ഷയിലൂടെയും സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ് നടത്തുക
പരിശീലനസമയത്തെ താമസം, പുസ്തകം, യൂണിഫോം അടക്കമുള്ളവയുടെ ചെലവുകൾ സർക്കാർ വഹിക്കും.
ഫെബ്രുവരി അഞ്ച് വൈകീട്ട് ആറുവരെ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയ്ക്ക്: www.upsconline.nic.in.
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും:
011-23385271/011-23381125/011-23098543 (രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ).