- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനോട് പിണങ്ങി പാലക്കാട്ടു നിന്നും കരുനാഗപ്പള്ളിയിലെത്തി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മകൾ പ്ലസ്ടു പരീക്ഷയിൽ തോറ്റ ദിവസം തൂങ്ങിമരിച്ചു; ലോട്ടറി വിൽപ്പന കഴിഞ്ഞു മടങ്ങിയെത്തിയ അമ്മ പറയുന്നത് കഴുത്തിലെ മുറിവ് ദുരൂഹമെന്ന്; ഫോറൻസിക് വിദഗ്ദ്ധർ പരിശോധന തുടങ്ങി
കരുനാഗപ്പള്ളി: പ്ലസ് ടുവിദ്യാർത്ഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. കരുനാഗപ്പള്ളി കുലശേഖരപുരം സംഘപ്പുരമുക്കിന് സമീപം വാടക വീട്ടിൽ താമസിക്കുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി സജിതയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ലോട്ടറി വിൽപ്പനക്കാരിയായ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ സജിത ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കഴുത്തിൽ കണ്ട മുറിവ് ദുരൂഹമാണെന്നാണ് മാതാവ് ഗീത ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ഫോറൻസിക് സംഘം അടക്കം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസിൽ വിശദമായ അന്വേഷണവും നടക്കും. മരിച്ച സജിതയും ലോട്ടറി വിൽപ്പനക്കാരിയായ അമ്മ ഗീതയും മാത്രമാണ് രണ്ട് വർഷമായി വാടക വീട്ടിൽ താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പുത്തൂരിൽ ലോട്ടറി വിൽപ്പനയും കഴിഞ്ഞ് മാതാവ് വീട്ടിലെത്തുമ്പോൾ രണ്ടാം നിലയിലെ മുൻ വശത്തെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. മറുവശത്ത് കൂടി അകത്ത് കടന്നപ്പോഴാണ് ഏക മകൾ തുങ്ങി നിൽക്കുന്നതായി കാണുന്നത
കരുനാഗപ്പള്ളി: പ്ലസ് ടുവിദ്യാർത്ഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. കരുനാഗപ്പള്ളി കുലശേഖരപുരം സംഘപ്പുരമുക്കിന് സമീപം വാടക വീട്ടിൽ താമസിക്കുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി സജിതയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ലോട്ടറി വിൽപ്പനക്കാരിയായ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ സജിത ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കഴുത്തിൽ കണ്ട മുറിവ് ദുരൂഹമാണെന്നാണ് മാതാവ് ഗീത ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ഫോറൻസിക് സംഘം അടക്കം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസിൽ വിശദമായ അന്വേഷണവും നടക്കും.
മരിച്ച സജിതയും ലോട്ടറി വിൽപ്പനക്കാരിയായ അമ്മ ഗീതയും മാത്രമാണ് രണ്ട് വർഷമായി വാടക വീട്ടിൽ താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പുത്തൂരിൽ ലോട്ടറി വിൽപ്പനയും കഴിഞ്ഞ് മാതാവ് വീട്ടിലെത്തുമ്പോൾ രണ്ടാം നിലയിലെ മുൻ വശത്തെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. മറുവശത്ത് കൂടി അകത്ത് കടന്നപ്പോഴാണ് ഏക മകൾ തുങ്ങി നിൽക്കുന്നതായി കാണുന്നത്. കിടപ്പുമുറിയിലെ ഫാനിൽ ഷാളിലാണ് തൂങ്ങി നിന്നതായി കണ്ടത്.
ഉച്ചക്ക് മൂന്നരയോടെ മകളെ മൊബൈലിൽ വിളിച്ചിട്ട് പ്രതികരണമില്ലായിരുന്നുവെന്നും കഴുത്തിൽ മുറിപ്പാട് കണ്ട സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് അമ്മ ഗീത പറഞ്ഞു. പാലക്കാട് സ്വദേശികളായ ഇവർ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കരുനാഗപ്പള്ളിയിൽ എത്തിയത്. കഷ്ടപ്പെട്ടാണ് ഗീത മകളെ വളർത്തിയത്. മിക്ക ദിവസങ്ങളിലും ലോട്ടറി വിൽപ്പനക്ക് ഗീത പോകുമ്പോൾ മകൾ വീട്ടിൽ തനിച്ചായിരിരുന്നു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചു വന്ന സജിത കഴിഞ്ഞ ദിവസത്തെ പ്ലസ് ടു പരീക്ഷാ ഫലത്തിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രഥമിക വിലയിരുത്തൽ. എന്നാൽ പെൺകുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
സംഭവമറിഞ്ഞ് വിരലടയാള വിദഗ്ദ്ധർ ഉൾപ്പടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കരുനാഗപ്പള്ളി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബി വിനോദിന്റെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തി.