- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലൂട്ടോ ഭൂമിയെക്കാൾ സുന്ദരിയോ? മലനിരകളും സൂര്യാസ്തമയവും വെള്ളക്കെട്ടുകളുമൊക്കെ പകർത്തി അമേരിക്കൻ ഉപഗ്രഹം
വലിപ്പക്കുറവുകൊണ്ട് സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്ന് പുറത്തായെങ്കിലും പ്ലൂട്ടോയുടെ മഹത്വം അൽപം പോലും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങൾ. ഭൂമിയെക്കാൾ സുന്ദരിയാണ് പ്ലൂട്ടോയെന്ന് തോന്നിപ്പിക്കുന്നവയാണ് ഈ ദൃശ്യങ്ങൾ. നാസയുടെ ന്യൂ ഹൊറൈസോൺ പകർത്തിയ ദൃശ്യങ്ങളാണിവ. മനോഹരമായ മലനിരകളും തണുത്തുറഞ്ഞ നൈട്രജൻ നദി
വലിപ്പക്കുറവുകൊണ്ട് സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്ന് പുറത്തായെങ്കിലും പ്ലൂട്ടോയുടെ മഹത്വം അൽപം പോലും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങൾ. ഭൂമിയെക്കാൾ സുന്ദരിയാണ് പ്ലൂട്ടോയെന്ന് തോന്നിപ്പിക്കുന്നവയാണ് ഈ ദൃശ്യങ്ങൾ. നാസയുടെ ന്യൂ ഹൊറൈസോൺ പകർത്തിയ ദൃശ്യങ്ങളാണിവ.
മനോഹരമായ മലനിരകളും തണുത്തുറഞ്ഞ നൈട്രജൻ നദികളും സൂര്യാസ്തമയത്തെ ചക്രവാള ദൃശ്യവുമൊക്കെയാണ് ന്യൂ ഹൊറൈസോൺ പകർത്തിയത്. ജൂലൈ 15-നെടുത്ത ഈ ചിത്രങ്ങൾ നാം പ്ലൂട്ടോയിലെത്തിയ അതേ പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്ന സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ അലൻ സ്റ്റേം പറഞ്ഞു.
കാഴ്ചയിലെ ഭംഗി മാത്രമല്ല, പ്ലൂട്ടോയുടെ അന്തരീക്ഷത്തെയും മലനിരകളെയും നിരപ്പുകളെയുമൊക്കെ കുറിച്ച് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. നൈട്രജൻ നിറഞ്ഞ പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ പാളികൾ ചിത്രങ്ങളിൽ വ്യക്തമാണ്. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന നൈട്രജൻ മഞ്ഞുപാളികളുടെ ദൃശ്യങ്ങളും ചേതോഹരമാണ്. ഭൂമിയിലേതുപോലെ അനുദിനം കാലാവസ്ഥയിൽ മാറ്റം വരുന്ന ഗ്രഹമാണ് പ്ലൂട്ടോയെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങളെന്ന് ഗവേഷകർ പറയുന്നു.
പ്ലൂട്ടോയിലെ സ്പുട്‌നിക് പ്ലാനം എന്നറിയപ്പെടുന്ന മേഖലയാണ് ചിത്രത്തിൽ തെളിയുന്നത്. നൈട്രജൻ മഞ്ഞുപാളികൾകൊണ്ട് മൂടിക്കിടക്കുകയാണ് ഈ മേഖലയാകെ. ഇതിന് പിന്നിലായി മലനിരകളും കാണാം. അന്യഗ്രഹ ജീവന് പോലും സാധ്യതയുള്ള അന്തരീക്ഷമാണ് പ്ലൂട്ടോയിലേത് എന്ന് കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്.