- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിമാരുടെ ശമ്പളം എംപിമാർ തന്നെ തീരുമാനിക്കുന്നതിനോട് വിയോജിച്ച് പ്രധാനമന്ത്രി; ധനമന്ത്രാലയം അനുവദിച്ചിരിക്കുന്നത് ഇരട്ടി വർദ്ധന; അംഗീകരിച്ചാൽ ഓരോ എംപിക്കും മാസം തോറും ലക്ഷങ്ങൾ ലഭിക്കും
ന്യൂഡൽഹി: എംപിമാരുടെ ശമ്പളം എംപിമാർ തന്നെ നിശ്ചിയിക്കുന്നതിനോട് പ്രധാനമന്ത്രിക്ക് താൽപ്പര്യമില്ലെന്ന് സൂചന. എംപിമാരുടെ ശമ്പള വർദ്ധനവിനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ സ്വന്തമായി എംപിമാർ തന്നെ തീരുമാനം എടുക്കുന്ന സംവിധാനത്തിന് ബദലിനെ കുറിച്ചാണ് മോദി ചിന്തിക്കുന്നത്. 2000 കോടിയുടെ ബാധ്യത കേന്ദ്ര സർക്കാരിന് ഉണ്ടാക്കുന്ന ശുപാർശയാണ് സമർപ്പിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാർക്ക് ശമ്പളക്കമ്മീഷനെ നിയമിക്കുന്നതുപോലെ എംപി മാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും പെൻഷൻ 75 ശതമാനം വർദ്ധിപ്പിക്കണമെന്നും ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തരിരുന്നു. നിലവിൽ 50000 രൂപയാണ് എംപി മാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് ഇരട്ടിയാക്കണമെന്നും പെൻഷൻ 20000 രൂപയിൽ നിന്ന് 35000 ആക്കി ഉയർത്തണമെന്നുമാണ് പ്രധാന ശുപാർശകൾ. ഇതിലെ പ്രത്യേക സംവിധാനമെന്ന ആവശ്യം പ്രധാനമന്ത്രി പരിഗണിക്കുന്നു. സമിതിയെ നിയോഗിച്ച ശേഷം ശമ്പള വർദ
ന്യൂഡൽഹി: എംപിമാരുടെ ശമ്പളം എംപിമാർ തന്നെ നിശ്ചിയിക്കുന്നതിനോട് പ്രധാനമന്ത്രിക്ക് താൽപ്പര്യമില്ലെന്ന് സൂചന. എംപിമാരുടെ ശമ്പള വർദ്ധനവിനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ സ്വന്തമായി എംപിമാർ തന്നെ തീരുമാനം എടുക്കുന്ന സംവിധാനത്തിന് ബദലിനെ കുറിച്ചാണ് മോദി ചിന്തിക്കുന്നത്. 2000 കോടിയുടെ ബാധ്യത കേന്ദ്ര സർക്കാരിന് ഉണ്ടാക്കുന്ന ശുപാർശയാണ് സമർപ്പിച്ചിട്ടുള്ളത്.
സർക്കാർ ജീവനക്കാർക്ക് ശമ്പളക്കമ്മീഷനെ നിയമിക്കുന്നതുപോലെ എംപി മാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും പെൻഷൻ 75 ശതമാനം വർദ്ധിപ്പിക്കണമെന്നും ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തരിരുന്നു. നിലവിൽ 50000 രൂപയാണ് എംപി മാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് ഇരട്ടിയാക്കണമെന്നും പെൻഷൻ 20000 രൂപയിൽ നിന്ന് 35000 ആക്കി ഉയർത്തണമെന്നുമാണ് പ്രധാന ശുപാർശകൾ. ഇതിലെ പ്രത്യേക സംവിധാനമെന്ന ആവശ്യം പ്രധാനമന്ത്രി പരിഗണിക്കുന്നു. സമിതിയെ നിയോഗിച്ച ശേഷം ശമ്പള വർദ്ധനവെന്നതാണ് മോദിയുടെ ആശയം.
എന്നാൽ ആദിത്യനാഥ് അധ്യക്ഷനായ സമിതിയുടെ വർദ്ധന ശുപാർശ അംഗീകരിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന ദിന ബത്ത 2000 രൂപയിൽ നിന്ന് ഉയർത്തണമെന്നും സമിതി ആവശ്യപ്പെടുന്നു. സന്ദർശകർക്ക് ചായകൊടുക്കാൻ മാത്രം 1000 രൂപ ചിലവുണ്ടന്ന് ചൂണ്ടിക്കാട്ടിയാണിത്.സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെ എംപി മാർക്ക് ക്ഷാമബത്ത ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പാർലമെന്റിന്റെ സംയുക്ത സമിതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. 60 ഓളം ശുപാർശകലാണ് സമർപ്പിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് സമിതിയിൽ ശുപാർശ അംഗീകരിച്ചത്.
ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് തുല്യമായ തുക അലവൻസ് നൽകണം. നിലവിൽ സെക്കന്റ് ക്ലാസ് ടിക്കറ്റ് തുകയാണ് ലഭിക്കുന്നത്. സമാനമായി വിമാന യാത്രക്ക് ഫുൾ ടിക്കറ്റിന് തുല്യമായ തുക അലവൻസ് നൽകണം. വിമാനത്താവളത്തിൽ മെച്ചപ്പട്ട സൗകര്യം, കൂടാതെ എംപി മാർക്ക് ലഭിക്കുന്ന ആരോഗ്യ സുരക്ഷ കുട്ടികൾക്കും പേരക്കുട്ടികൾക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് മറ്റ് ശുപാർശകൾ.