- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ഗോവ ഗവർണറുടെ ഫണ്ടിൽ നിന്നും 71 അനാഥാലയങ്ങൾക്ക് സഹായം
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി ഗോവ ഗവർണറുടെ ഫണ്ടിൽ നിന്ന് 71 അനാഥാലയങ്ങൾക്ക് ധന സഹായം നൽകാൻ തീരുമാനം. ഗവർണർ ശ്രീധരൻ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
അനാഥാലയങ്ങൾക്ക് ധന സഹായം നൽകുന്നതിനോപ്പം വൃക്ക രോഗബാധയെ തുടർന്ന് ഡയാലിസിസിന് വിധേയരാവുന്ന 71 ആളുകൾക്കുള്ള ധനസഹായവും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഈ ആളുകളുടെ ഡയാലിസിസ് തുക ഗവർണറുടെ പ്രത്യേക ഫണ്ടിൽ നിന്നും നൽകും. സഹായത്തിന് അർഹരായവർ വിവരങ്ങൾ സെപ്റ്റംബർ മുപ്പതിനുള്ളിൽ അധികാരികൾക്ക് നൽകണം. ആദ്യം അപേക്ഷ നൽകുന്ന 71 പേർക്കാണ് സഹായം ലഭിക്കുക.
പ്രധാനമന്ത്രിക്ക് ആശംസകൾ അർപ്പിക്കുന്നതിനോടൊപ്പം, ഇത്തരത്തിൽ ദീർഘവീക്ഷണമുള്ള നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് ഭാരതത്തിന് അനുഗ്രഹമാണെന്ന് ഗവർണർ പറഞ്ഞു. ജനങ്ങളുടെ കൂടെ നിന്ന്, അവരിൽ ഒരാളായി പ്രവർത്തിക്കുന്ന ശക്തനായ നേതാവാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ മഹാമാരിയെ ശക്തമായി പ്രതിരോധിക്കാൻ പ്രധാനമന്ത്രി സ്വീകരിച്ച മാർഗങ്ങൾ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. കൂടാതെ, ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വെച്ച ആത്മ നിർഭർ ഭാരത് പദ്ധതിയെ ഗവർണർ പ്രശംസിച്ചു.
ന്യൂസ് ഡെസ്ക്