സ്വച്ഛ ഭാരത നിധിയിലേക്ക് എറ്റവും വലിയ സംഭാവന ചെയ്തതിനു ശ്രീമാതാ അമൃതാനന്ദമയീ ദേവിയെ മഹാത്മാഗാന്ധി ഇന്റർനാഷണൽസാനിറ്റേഷൻ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിആദരിച്ചു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറി ശ്രീ ആന്റോണിയോഗട്ടേറസിന്റെ സാന്നിധ്യത്തിൽ രാഷ്ട്രപതി ഭവനിൽ വെച്ച് അവാർഡ്നൽകിക്കൊണ്ടാണ് അമ്മയെ ആദരിച്ചത്. നാല് വർഷം മുൻപ് സ്വച്ഛഭാരത്നിധിയിലേക്ക് അമ്മ 100 കോടി രൂപയാണ് സംഭാവന ചെയ്തത്.ഗംഗ തീരത്ത് വസിക്കുന്ന നിർദ്ധനരായവർക്ക് ശൗചാലയങ്ങൾ പണിയുവാൻ
വേണ്ടിയാണ് ഈ തുക വിനിയോഗിച്ചത്. വേദിയിൽ സംസാരിക്കവെ,ശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടി മഠം നടത്തിയ സമർപ്പിതസേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അമ്മയ്ക്ക് കൃതജ്ഞത പ്രകാശിപ്പിച്ചു.

ഞാൻ സംപൂജ്യയായ അമ്മയ്ക്ക് വിശേഷിച്ചും പ്രണാമങ്ങൾ അർപ്പിക്കുന്നു.കാരണം ഈ കർമ്മം ആരംഭിച്ചപ്പോൾ തന്നെ അമ്മ ക്രിയാത്മകമായി ഇതിൽപങ്കെടുത്തു; ഈ ദൗത്യത്തെ സമ്പൂർണ്ണമായി സ്വന്തം ചുമലിൽ ഏറ്റെടുത്തു.അമ്മ സ്വയം സമയം കണ്ടെത്തി ആദരണീയനായ ബാപ്പുജിയുടെ ജന്മദിനത്തിൽനമ്മുടെയിടയിലെത്തി ഈ അവസരത്തിന് പകിട്ടേകി. അതിനു അമ്മയ്ക്ക്പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങളിൽ അമ്മയുടെയും ആശ്രമത്തിന്റെയും സംഭാവനകൾ എടുത്തുകാട്ടുന്ന ഒരു വീഡീയോ, സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.നാം രാവിലെ ഉണർന്നാലുടൻ പല്ലു തേക്കുന്നു , പരിസര ശുചീകരണവുംഅത് പോലെ തന്നെയാകണം നമ്മുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും

വേണ്ടിയാണ് അത്. ശരിയായ മനോഭാവത്തോടെ ഒരു ഓടവൃത്തിയാക്കാൻ കഴിഞ്ഞാൽ അത് തന്നെ ഈശ്വരപൂജയായിത്തീരും. സനാതനധർമ്മത്തിൽ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. ശുചിത്വം ഏറ്റവും പ്രധാനംഅമ്മ പറഞ്ഞു

പ്രധാനമന്ത്രിക്കും, ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറിക്കും പുറമെ,സുഷമാ സ്വരാജ് (വിദേശകാര്യ മന്ത്രി), ഉമാ ഭാരതി (ജലവിഭവമന്ത്രി), സഹമന്ത്രിമാരായ രമേശ് ജിഗേജിനാഗി, മനോജ് സിൻഹ,ഹർദീപ് സിങ് പുരി, ലോക ബാങ്കിന്റെ മേഖല വൈസ് പ്രെസിഡന്റ്,
യൂണിസെഫ് എക്‌സിക്യൂട്ടിവ് ഡയറക്റ്റർ, 50 രാജ്യങ്ങളിൽ നിന്നുള്ളമന്ത്രിമാരടങ്ങിയ പ്രതിനിധി സംഘങ്ങൾ, കേന്ദ്ര സർക്കാരിലെ പ്രധാന നേതാക്കൾഎന്നിവരും പങ്കെടുത്തു.

2015 ൽ കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ്‌ലിക്ക് അമ്മ 100 കോടിരൂപയുടെ ചെക്ക് സമർപ്പിക്കുകയുണ്ടായി അന്ന് അദ്ദേഹം പറഞ്ഞു : ഈ 100കോടി അതിന്റെ സാമ്പത്തിക മൂല്യത്തേക്കാൾ വിലമതിക്കുന്നു. കേവലം ഒരുസംഘടനയിൽ നിന്നായി ലഭിക്കുമ്പോൾ ഇതൊരു വലിയ തുകതന്നെയാണ്. ഈ ദൗത്യത്തിലേക്ക് ആദ്യചുവട് വെക്കുന്നത്
അമ്മയെപ്പോലെയുള്ള ഒരു മഹാത്മാവാണെന്നുള്ളത് രാഷ്ട്രത്തിനുമുഴുവൻ ഒരു സന്ദേശം നൽകി പ്രത്യേക പ്രാധാന്യം കൈക്കൊള്ളുന്നു.