- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖ്യം പിരിയും മുമ്പ് കൂടുതൽ പേരെ വിട്ടയ്ക്കാൻ മുഫ്തി സർക്കാർ; നിയമസഭ പിരിച്ചുവിട്ട് മാനം രക്ഷിക്കാൻ മോദി; ഭരണം നാടകം വമ്പൻ ധ്രൂവീകരണത്തിന് കളം ഒരുക്കിയതോടെ കാശ്മീരിൽ മറ്റ് പാർട്ടികൾ ഇല്ലാതാകും
ശ്രീനഗർ: ജമ്മുകശ്മീരിലെ വിഘടനവാദിനേതാവ് മസ്രത്ത് ആലം ഭട്ടിനെ മോചിപ്പിച്ചതിനെതിരെ പരക്കെ പ്രതിഷേധമുയരുമ്പോഴും ഭരണകക്ഷിയായ പി.ഡി.പിക്ക് കുലുക്കമില്ല. കൂടുതൽ തടവുകാരെ വിട്ടയച്ച് തീവ്ര നിലപാടുകാരുടെ കൈയടി നേടാനാണ് ശ്രമം. ഇതിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. കാശ്മീരിലെ ഭൂരിപക്ഷ വികാരം മുഴുവൻ പിഡിപിക്ക് അനുകൂലമാക്കാനാണ് നീക്കം.

ശ്രീനഗർ: ജമ്മുകശ്മീരിലെ വിഘടനവാദിനേതാവ് മസ്രത്ത് ആലം ഭട്ടിനെ മോചിപ്പിച്ചതിനെതിരെ പരക്കെ പ്രതിഷേധമുയരുമ്പോഴും ഭരണകക്ഷിയായ പി.ഡി.പിക്ക് കുലുക്കമില്ല. കൂടുതൽ തടവുകാരെ വിട്ടയച്ച് തീവ്ര നിലപാടുകാരുടെ കൈയടി നേടാനാണ് ശ്രമം. ഇതിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. കാശ്മീരിലെ ഭൂരിപക്ഷ വികാരം മുഴുവൻ പിഡിപിക്ക് അനുകൂലമാക്കാനാണ് നീക്കം. ഇതിലൂടെ വോട്ട് രാഷ്ട്രീയത്തിലും നിർണ്ണായകമാകും. ഈ തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകളിൽ ഭൂരിഭാഗവും ബിജെപി നേടി. ബാക്കിയുള്ള വോട്ടുകളുടെ ഭിന്നീപ്പാണ് തൂക്ക് മന്ത്രിസഭയുടെ സാധ്യതയുണ്ടാക്കിയത്. അതിനാൽ മറുവിഭാഗത്തിന്റെ പിന്തുണ മുഴുവൻ നേടി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാശ്മീർ മുഖ്യമന്ത്രിയുടെ കൈവിട്ടുള്ള കളിയെന്നാണ് സൂചനയ
നിയമവിരുദ്ധമായി ജയിലിൽ പാർപ്പിച്ചവരെ വിട്ടയയ്ക്കുകയെന്നതാണ് പി.ഡി.പിയുടെ നിലപാടെന്ന് പാർട്ടിനേതാവും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ അടുത്തയാളുമായ നയീം അക്തർ പറഞ്ഞു. ഒരു ജനാധിപത്യരാജ്യത്തിന്റെ ഭാഗമാണ് ജമ്മുകശ്മീർ. സംസ്ഥാനത്തെ ജനങ്ങൾക്കും ജനാധിപത്യാവകാശങ്ങളുണ്ട്. ജനങ്ങളെ നിയമവിരുദ്ധമായി ജയിലിൽ പിടിച്ചിടുന്നത് അംഗീകരിക്കാനാവില്ല. ആലമിനെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന ഹൈക്കോടതിഉത്തരവ് 2013 മാർച്ചിൽ സുപ്രീംകോടതി ശരിവച്ചതാണെന്നും അക്തർ അവകാശപ്പെട്ടു. ഈ നീക്കങ്ങളിലൂടെ മുസ്ലിം വിഭാഗത്തിന്റെ പിന്തുണ മുഴുവനായി ഉറപ്പിക്കാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കാശ്മീർ സർക്കാരിനെതിരെ കടുത്ത നടപടിക്ക് ബിജെപി തയ്യാറാകും. അവരെ പിരിച്ചുവിടാനാണ് സാധ്യത. അതിനൊപ്പം ബിജെപി പിന്തുണ പിൻവലിക്കുന്നതും പരിഗണനയിൽ ഉണ്ട്.
കടുത്ത നിലപാടിലൂടെ ഹൈന്ദവ വോട്ട് ബാങ്കിലാണ് ബിജെപിയുടേയും കണ്ണ്. പിഡിപിയുടെ ലക്ഷ്യങ്ങൾക്കൊപ്പം ബിജിപിയുടെ ഈ നീക്കവും ഫലിച്ചാൽ കാശ്മീരിൽ നാഷണൽ കോൺഫറൻസിന്റേയും കോൺഗ്രസിന്റേയും സാധ്യതയും സ്വാധീനവും കുറയും. അതിനിടെ ആലമിനെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ വിട്ടയച്ചതിൽ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെ പ്രതിഷേധം അറിയിച്ച ബിജെപി. എംഎൽഎമാർ ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു. അതേസമയം, സർക്കാരിന്റെ ദൈനംദിന തീരുമാനങ്ങൾ ബിജെപിയുമായി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നു പി.ഡി.പി. തിരിച്ചടിച്ചതോടെ തുടക്കത്തിലേ ഉലഞ്ഞ ഭരണസഖ്യത്തിലെ ഭിന്നത കൂടുതൽ വഷളായി.
മസ്രത്ത് ആലത്തെ മോചിപ്പിച്ചതിനെ പ്രധാനമന്ത്രി അപലപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിന് നിലപാട് വ്യക്തമാക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംസ്ഥാനസർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു പിഡിപി നേതൃത്വത്തിന്റെ മറുപടി.
ഇതിനിടെ ശ്രീനഗർ ജയിലിൽ കഴിയുന്ന ആഷിഖ് ഹുസൈൻ ഫക്തുവിനെ മോചിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങിയതായി പാർട്ടിവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 22 വർഷമായി ഇയാൾ ജയിലിലാണ്. കശ്മീരിൽ ഏറ്റവുംകൂടുതൽ കാലം തടവിൽ കഴിയുന്നയാളെന്ന പരിഗണന നൽകി വിട്ടയയ്ക്കാനാണ് നീക്കംനടക്കുന്നത്.
ഭീകരസംഘടനയായ ജമിയത്തുൽ മുജാഹിദ്ദീന്റെ മുൻകമാൻഡറാണ് ഫക്തു. മനുഷ്യാവകാശപ്രവർത്തകൻ എച്ച്.എൻ വാഞ്ചുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ്. മറ്റുചില തടവുകാരെയും മോചിപ്പിക്കുന്ന കാര്യം സർക്കാറിന്റെ സജീവപരിഗണനയിലാണ്. അതിനിടെ തികച്ചും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് തന്നെ മോചിപ്പിച്ചതെന്ന് മസ്രത്ത് ആലം ഭട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 2010ലെ കലാപത്തിനിടെയുണ്ടായ കൊലപാതകങ്ങൾക്ക് താനല്ല ഉത്തരവാദിയെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.
ജമ്മുകാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെതിരെ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ. വിഘടനവാദി നേതാവ് മസ്രത് ആലത്തിനെ തടവിൽ നിന്ന് മോചിപ്പിച്ചതിന് മുഫ്തിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. ആലത്തിനെ പൊലുള്ളവരെ മോചിപ്പിക്കാൻ ഒരു മുഖ്യമന്ത്രിക്ക് അധികാരമുണ്ടോയെന്നും ഉദ്ധവ് ചോദിച്ചു.
എന്നാൽ 2002ൽ ജമ്മു കശ്മീർ ഭരിച്ച പി.ഡി.പികോൺഗ്രസ് സർക്കാർ ഹുറിയത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, ഷബീർ ഷാ, യാസീൻ മാലിക് എന്നിവരെ വിട്ടയച്ചപ്പോൾ മൗനം പാലിച്ച കോൺഗ്രസ് ഇപ്പോൾ ആലമിന്റെ കാര്യത്തിൽ ശബ്ദമുയർത്തുന്നതിനെ പി.ഡി.പി. കുറ്റപ്പെടുത്തുന്നുണ്ട്. വിഘടനവാദികളുമായി ചർച്ച നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാനായാണ് ആലമിനെ ജയിൽ മോചിതനാക്കിയതെന്ന നിലപാടിൽ പി.ഡി.പി. ഉറച്ചുനിൽക്കുകയാണ്.

