- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗരവത്കരണ പദ്ധതികളിൽ നിക്ഷേപം നടത്താൻ ആഗോള സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയെ മികച്ച ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് അനന്തര കാലത്ത് ഇന്ത്യയുടെ നഗരവത്കരണ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ആഗോള സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂംബർഗ് ന്യൂ എക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ നഗരങ്ങളെ പുനർ രൂപകൽപന ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കോവിഡ് 19 മഹാമാരി ഇന്ത്യയുടെ നഗരങ്ങളെ പുനർ രൂപകൽപന ചെയ്യേണ്ടത് അനിവാര്യമാക്കിയിരിക്കുകയാണ്. ആധുനിക സാങ്കേതികതകൾക്കൊപ്പം പാരിസ്ഥിതിക വശങ്ങൾക്കൂടി പരിഗണിച്ചുകൊണ്ട് ഇന്ത്യൻ നഗരങ്ങളെ ജീവിതത്തിന് കൂടുതൽ അനുഗുണമാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
നഗരവത്കരണവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ത്യ വളരെ മികച്ച അവസരമാണ് ഒരുക്കുന്നത്. മൊബിലിറ്റി, ഗവേഷണം തുടങ്ങിയ തുടങ്ങിയവയ്ക്കും ഇന്ത്യ അനുയോജ്യമായ നിക്ഷേപത്തിനുള്ള ഇടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ മികച്ച ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന് എല്ലാവിധ ശ്രമങ്ങളും സർക്കാർ നടത്തും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റികൾ, മിതമായ നിരക്കിലുള്ള ഭവനപദ്ധതികൾ തുടങ്ങിയവയൊക്കെ നഗരങ്ങളെ കൂടുതൽ ജീവിതാനുഗണമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്