കിഴക്കിനെ മറന്ന് പടിഞ്ഞാറിനെ പ്രണയിക്കൂ; മംഗൾയാൻ വിജയത്തോടെ ഇനിയാർക്കും നമ്മളെ ചോദ്യം ചെയ്യാനാകില്ല; എഫ്ഡിഐയെന്നാൽ തനിക്ക് ഫസ്റ്റ് ഡെവലപ്പ് ഇന്ത്യയെന്നും മോദി: മെയ്ക് ഇൻ ഇന്ത്യയ്ക്ക് തുടക്കം
ന്യൂഡൽഹി: വ്യവസായ മുന്നേറ്റത്തിന് ഒരുമയാണ് ആവശ്യം. അതിപ്പോൾ ഇന്ത്യയിലില്ലെന്ന തിരിച്ചറിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അവനവൻ നന്നാകണമെന്ന ആഗ്രഹത്തിലുപരി രാജ്യനന്മ ലക്ഷ്യമിട്ട് ഒരുമിക്കണമെന്നാണ് മോദിയുടെ നിർദ്ദേശം. ഇതിന് സർക്കാരിന്റെ എല്ലാ പിന്തുണയും വ്യവസായ ലോകത്തിന് മോദി വാഗ്ദാനം ചെയ്യുന്നു. നയം വ്യക്തമാക്കി മെ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: വ്യവസായ മുന്നേറ്റത്തിന് ഒരുമയാണ് ആവശ്യം. അതിപ്പോൾ ഇന്ത്യയിലില്ലെന്ന തിരിച്ചറിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അവനവൻ നന്നാകണമെന്ന ആഗ്രഹത്തിലുപരി രാജ്യനന്മ ലക്ഷ്യമിട്ട് ഒരുമിക്കണമെന്നാണ് മോദിയുടെ നിർദ്ദേശം. ഇതിന് സർക്കാരിന്റെ എല്ലാ പിന്തുണയും വ്യവസായ ലോകത്തിന് മോദി വാഗ്ദാനം ചെയ്യുന്നു. നയം വ്യക്തമാക്കി മെയ്ക് ഇൻ ഇന്ത്യാ കാംപൈന് (ഇന്ത്യയിൽ നിർമ്മിക്കാം) മോദി തുടക്കമിട്ടു.
അമേരിക്കൻ സന്ദർശനത്തിലും മെയ്ക് ഇന്ത്യാ മുദ്രാവാക്യത്തെ മോദി ഉയർത്തിക്കാട്ടും. അതിനെ മുന്നോടിയായാണ് പദ്ധതി അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ പ്രവാസികൾ അടക്കമുള്ള പ്രധാനപ്പെട്ട മൂവായിരത്തോളം നിക്ഷേപകരുടെ മുന്നിലാണ് മോദി പദ്ധതി പ്രഖ്യാപനം നടത്തിയത്. ഉൽപാദന മേഖലയെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന തരത്തിലാണ് മെയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയെ അവതരിപ്പിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവതരിപ്പിച്ച് വൈബ്രന്റ് ഗുജറാത്ത് പദ്ധതിയുടെ വിജയമാണ് മെയ്ക്ക് ഇന്ത്യയുടെ ആശയത്തിനാധാരം. ഐ.ടി-സേവന മേഖലയ്ക്ക് അപ്പുറമുള്ള നിർമ്മാണ വ്യവസായങ്ങളെ ഇന്ത്യയിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം.
മംഗൾയാൻ ദൗത്യ വിജയവും നിക്ഷേപകർക്ക് മുന്നിൽ പ്രധാമന്ത്രി അവതരിപ്പിക്കുന്നു. ഇന്നലത്തെ നേട്ടത്തിന് ശേഷം ഇനിയാർക്കും നമ്മുടെ ശേഷിയെ ചോദ്യം ചെയ്യാനാകില്ല. കിഴക്കിനെ നോക്കൂ എന്ന പതിവ് ശൈലിവിട്ട് പടിഞ്ഞാറിനെ പരാമർശിക്കുന്ന ചർച്ചകൾക്ക് തുടക്കമിടണം. ലോകത്തിന് നമ്മുടെ മേൽവിലാസം ഇനി പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഇന്ത്യയുടെ മുക്കിലും മൂലയിലും ഇപ്പോൾ വാസ്കോഡ ഗാമമാരുടെ സാന്നിധ്യമുണ്ടെന്നും മോദി പറഞ്ഞു.
വിശ്വാസമാണ് പ്രധാനമെന്ന സന്ദേശമാണ് വ്യവസായികൾക്ക് മോദി നൽകുന്നത്. പാവപ്പെട്ടവരിൽ വിശ്വാസമർപ്പിക്കാതെയാണ് നമ്മൾ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. കഴിഞ്ഞ കുറേ നാളുകളായി എന്താണ് സംഭവിക്കുന്നത്. ആരെ എവിടെ കണ്ടാലും അവരെല്ലാം രാജ്യം വിട്ടു പോകുന്നതിനെ കുറിച്ചാണ് എന്നോട് പറയുന്നത്. ഒരു വ്യവസായിയേയും നിർബന്ധിച്ച് പറഞ്ഞയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്കെല്ലാം ഒരുമിച്ച് മാറ്റമിവിടെ കൊണ്ടുവരാൻ മാസങ്ങൾക്കുള്ളിൽ കഴിയും-മോദി പറഞ്ഞു.
എല്ലാ ഇന്ത്യാക്കാർക്കും വേണ്ടിയാണ് സർക്കാർ. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കായി. എല്ലാവരേയും വിശ്വസിക്കുന്നതാകും സർക്കാർ മുന്നോട്ട് വയ്ക്കുന്ന വിജയ മന്ത്രം. വിശ്വസാത്തിന്റെ അന്തരീക്ഷത്തിലൂടെ വലിയ മാറ്റങ്ങൾക്ക് കഴിയും. പാർലമെന്റിൽ മാത്രം മാറ്റത്തിന് സാക്ഷ്യം വഹിച്ചാൽ അത് യാഥാർത്ഥ്യമാകില്ല. പാർലമെന്റിന് പുറത്തും അത് സംഭവിക്കണം. എഫ്ഡിഐയെന്നാൽ തനിക്ക് ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ എന്നാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബന്ധത ഉറപ്പാക്കാൻ പ്രത്യേക നിയമം വേണം. സർക്കാരുമായും കമ്പനികൾക്ക് ബന്ധമുണ്ടാകണം. തൊഴിൽ സാധ്യതകൾ ഒരുമിച്ച് സ ൃഷ്ടിക്കണം. പാവപ്പെട്ടവർക്ക് നല്ല ജോലി കിട്ടിയാൽ സാധന വാങ്ങലിനുള്ള അത്തരം കുടുംബങ്ങളുടെ ശേഷിയും ഉയരും. ഹൈവേകളും ഐവേകളുമാണ് കാലഘട്ടം ആവശ്യപ്പെടുന്ന മറ്റൊന്ന്. ഡിജിറ്റൽ ഇന്തയെന്ന ലക്ഷ്യത്തിലെത്താൻ ഇവ രണ്ടു കൂടിയേ തീരൂവെന്നും പ്രധാനമന്ത്രി വ്യവസായികളെ ഓർമിപ്പിക്കുന്നു.
ഇന്ത്യയിൽ മുതൽ മുടക്കാനെത്തുന്നവർക്ക് അനുയോജ്യ കാലാവസ്ഥ ഒരുക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. ഇതിനായി ഏകജാലക പദ്ധതികളുണ്ടാകും. പ്രോൽസാഹനങ്ങൾക്കപ്പുറം വളർച്ചയിലധിഷ്ഠിതമായ വികസന സാഹചര്യം സൃഷ്ടിക്കാനാണ് മെയ്ക് ഇന്ത്യാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.