- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വിദേശ പര്യടനങ്ങൾ നയതന്ത്ര മേഖലയ്ക്കു സഹായകരം; മോദി പ്രകടിപ്പിക്കുന്ന ഊർജ്ജം രാജ്യത്തിന്റെ ബന്ധങ്ങൾക്ക് പുതിയ ദിശ നൽകി: പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. മോദിയുടെ വിദേശ യാത്രകളെ പുകഴ്‌ത്തിക്കൊണ്ടാണ് തരൂർ രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 വിദേശ രാജ്യങ്ങൾ മോദി സന്ദർശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മോദിക്കു കഴിഞ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. മോദിയുടെ വിദേശ യാത്രകളെ പുകഴ്‌ത്തിക്കൊണ്ടാണ് തരൂർ രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 വിദേശ രാജ്യങ്ങൾ മോദി സന്ദർശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മോദിക്കു കഴിഞ്ഞിട്ടുണ്ട്. ഇതു രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണെന്നും തരൂർ പറഞ്ഞു. മോദി പ്രകടിപ്പിക്കുന്ന ഊർജ്ജം രാജ്യത്തിന്റെ ബന്ധങ്ങൾക്ക് പുതിയ ദിശ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പണ്ഡിതനായ സി.രാജ, മോദിയെ കുറിച്ച് എഴുതിയ മോദിയുടെ ലോകം, ഇന്ത്യയുടെ സ്വാധീന വലയം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുന്‌പോഴായിരുന്നു തരൂരിന്റെ പ്രസ്താവന. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 രാജ്യങ്ങൾ മോദി സന്ദർശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര മോദി പതിപ്പിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണ്. അത് അംഗീകരിച്ചേ മതിയാവൂ തരൂർ പറഞ്ഞു.
ചില കാര്യങ്ങളുടെ പേരിൽ കഴിഞ്ഞ കാലങ്ങളിലെ സർക്കാരുകളെ താൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ അക്കാര്യങ്ങൾ മോദി നടപ്പിലാക്കിയെന്നും തരൂർ കൂട്ടിച്ചേർത്തു. ഇതും കാണാതിരിക്കാനാവില്ല, യോഗ ദിന ആഘോഷങ്ങൾ അടക്കമുള്ള ഉദാഹണരങ്ങൾ ചൂണ്ടിക്കാട്ടി തരൂർ വിശദീകരിച്ചു. അതേസമയം, മുൻ യു.പി.എ സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് മോദി പേരുമാറ്റി നടത്തുന്നതെന്നും തരൂർ ആരോപിച്ചു.
ഭൂമിയേറ്റെടുക്കൽ ബില്ലുൾപ്പെടെയുള്ള വിഷയങ്ങളിൽ നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശക്തമായ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണ് മോദിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത്. ഇതിനു മുൻപും പല തവണ ശശി തരൂർ മോദിയെ പ്രശംസിച്ചിട്ടുണ്ട്. ക്ലീൻ ഇന്ത്യ ക്യാംപെയിനിൽ പങ്കെടുക്കാനുള്ള മോദിയുടെ ക്ഷണവും ശശി തരൂർ സ്വീകരിച്ചിരുന്നു. മോദിയെ പുകഴ്‌ത്തിയ തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

