- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയിയിൽ പോലും പ്രധാനമന്ത്രിയെ ആരും വിമർശിക്കരുതെന്നാണോ? മോദിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചതിന് അഞ്ച് ലക്ഷം രൂപ പിഴ പൊലീസ്; എഐബി ഗ്രൂപ്പിനുമേൽ ചുമത്തിയിരിക്കുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഓൾ ഇന്ത്യ ബാക്‌ചോഡ് (എഐബി) എന്ന ആക്ഷേപഹാസ്യ സംഘത്തിന് അഞ്ച് ലക്ഷം രൂപ പിഴ. മുംബൈ പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ഐ.ടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മാനഹാനിക്കെതിരെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമാണ് സൈബർ സെൽ എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ളയാൾ റെയിൽവേസ്റ്റേഷനിൽ ഫോണിൽ നോക്കി നിൽക്കുന്ന ചിത്രത്തിനൊപ്പം സ്‌നാപ്പ്ചാറ്റിലെ ഡോഗ് ഫിൽറ്റർ ചേർത്ത ചിത്രമാണ് എഐബി ട്വിറ്ററിൽ പോസ്റ്റിട്ടത്. മോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും വ്യാപക വിമർശനമാണ് ക്ഷണിച്ച് വരുത്തിയത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ് എഐബി പേജിന്റെ അഡ്‌മിന്മാരായ തന്മയ് ഭട്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഓൾ ഇന്ത്യ ബാക്‌ചോഡ് (എഐബി) എന്ന ആക്ഷേപഹാസ്യ സംഘത്തിന് അഞ്ച് ലക്ഷം രൂപ പിഴ. മുംബൈ പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
ഐ.ടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മാനഹാനിക്കെതിരെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമാണ് സൈബർ സെൽ എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ളയാൾ റെയിൽവേസ്റ്റേഷനിൽ ഫോണിൽ നോക്കി നിൽക്കുന്ന ചിത്രത്തിനൊപ്പം സ്‌നാപ്പ്ചാറ്റിലെ ഡോഗ് ഫിൽറ്റർ ചേർത്ത ചിത്രമാണ് എഐബി ട്വിറ്ററിൽ പോസ്റ്റിട്ടത്. മോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും വ്യാപക വിമർശനമാണ് ക്ഷണിച്ച് വരുത്തിയത്.
സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ് എഐബി പേജിന്റെ അഡ്‌മിന്മാരായ തന്മയ് ഭട്ടും റോഷൻ ജോഷിയും.