- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജന്മാരെ ഫേസ്‌ബുക്ക് തുരത്തിയപ്പോൾ പണികിട്ടിയത് നരേന്ദ്ര മോദിക്ക്; അപ്രത്യക്ഷമായത് ഒരു ലക്ഷത്തിലധികം ലൈക്കുകൾ; ജനപിന്തുണ ഇടിയുന്നതിന്റെ ലക്ഷണമെന്ന് രാഷ്ട്രീയ എതിരാളികൾ
ന്യൂഡൽഹി: ഫേസ്‌ബുക്ക് വ്യാജന്മാരെ തുരത്താൻ നടപടി തുടങ്ങിയതോടെ ഏറ്റവും വലിയപണി കിട്ടിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മോദിയുടെ ഫേസ്‌ബുക്ക് പേജിലെ ഒരു ലക്ഷത്തിന്റെ ലൈക്കാണ് അപ്രത്യക്ഷമായത്. ഒരാഴ്‌ച്ചക്കിടയാണ് ഇത്രയും ലൈക്കുകൾ ഇടിഞ്ഞത്. കഴിഞ്ഞ മാസാവസാനം 2.80 കോടി ലൈക്കുകളായിരുന്നു മോദിയുടെ ഔദ്യോഗിക പേജിൽ ഉണ്ടായിരുന

ന്യൂഡൽഹി: ഫേസ്‌ബുക്ക് വ്യാജന്മാരെ തുരത്താൻ നടപടി തുടങ്ങിയതോടെ ഏറ്റവും വലിയപണി കിട്ടിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മോദിയുടെ ഫേസ്‌ബുക്ക് പേജിലെ ഒരു ലക്ഷത്തിന്റെ ലൈക്കാണ് അപ്രത്യക്ഷമായത്. ഒരാഴ്‌ച്ചക്കിടയാണ് ഇത്രയും ലൈക്കുകൾ ഇടിഞ്ഞത്. കഴിഞ്ഞ മാസാവസാനം 2.80 കോടി ലൈക്കുകളായിരുന്നു മോദിയുടെ ഔദ്യോഗിക പേജിൽ ഉണ്ടായിരുന്നതെങ്കിൽ ഈമാസം ഇത് ഇടിഞ്ഞിരിക്കയാണ്. ഒടുവിൽ 2.78 കോടിയായി കുറയുകയാണ് ചെയ്തത്. അതേസമയം ഫേസ്‌ബുക്കിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കിയ മോദിയുടെ ഫേസ്‌ബുക്ക് പേജിലെ ലൈക്കിൽ ഇടിവ് സംഭവിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണയിൽ വന്ന ഇടിവാണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വാദം. ഭൂമി ഏറ്റെടുക്കൽ ബില്ലും അമിതമായ കോർപ്പറേറ്റ് പ്രേമവും മോദിയിൽ സാധാരണക്കാർക്കുള്ള വിശ്വാസം കുറയാൻ കാരണമായെന്നാണ് പറയുന്നത്. എന്നാൽ, വ്യാജ ഐഡികളിൽ നിന്നുള്ള ലൈക്കുകൾ ഫേസ്‌ബുക്ക് നീക്കം ചെയതതാണ് ഒറ്റയടിക്ക് മോദിക്ക് പണി കിട്ടാൻ കാരണമായത്.
ഇന്ത്യൻ പ്രധാനമന്ത്രിയായതോടെ മോദിയുടെ ജനപ്രീതി കുതിച്ചുയർന്നിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ലൈക്ക് പേജുകളിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. അതേസമയം മറ്റ് ഇന്ത്യൻ നേതാക്കളൊന്നും മോദിയുടെ ഏഴയലത്ത് എത്തില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഫേസ്‌ബുക്കിൽ ഏറ്റവും മുന്നിലാണ് നേതാക്കൾ. ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന ഓരോ നാല് പേരിലും ഒരാൾ മോദിയുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
അതേസമയം ലൈക്കുകൾ കുറഞ്ഞത് ഫേസ്‌ബുക്കിന്റെ സാങ്കേതിക പ്രശ്‌നമാണെന്നാണ് ബിജെപിയുടെ വാദം. ഏറെ കാലം സജീവമല്ലാത്ത അക്കൗണ്ടുകളുടെ ലൈക്കുകളും വിശ്വസനീയമല്ലാത്ത അക്കൗണ്ടുകളിൽ നിന്നുള്ളവയും ഫേസ്‌ബുക്ക് നീക്കം ചെയ്യാറുണ്ട്. ഇതാണ് മോദിയുടെ പേജിലെ ലൈക്ക് കുറയാൻ കാരണമെന്ന് ബിജെപി നാഷണൽ കമ്യൂണിക്കേഷൻ സെൽ കൺവീനർ അരവിന്ദ് ഗുപ്ത അവകാശപ്പെട്ടു.
2013 ജൂലൈയിൽ മോദിയുടെ പേജിന് 20 ലക്ഷം ലൈക്കുകളായിരുന്നു. കഴിഞ്ഞ വർഷം മെയിൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ അത് 1.56 കോടിയായി ഉയർന്നു. മോദി തരംഗം പാരമ്യത്തിലെത്തിയ കഴിഞ്ഞ ഒക്ടോബറോടെ ഇത് 2.37 കോടിയായി. ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലേറിയ സമയമായിരുന്നു അത്.

