കാട്ടാക്കട: പ്രധാനമന്ത്രി ഉടൻ മരിക്കുമെന്നു സൂചന നൽകി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കിള്ളി ബ്രാഞ്ച് സെക്രട്ടറി കടുവനാട് സ്വദേശി ഉണ്ണി (ലിനു26) ആണു പ്രധാന മന്ത്രി മരിക്കുമെന്ന സൂചന നൽകി പോസ്റ്റിട്ടത്.

ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന്റെ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് അറിയിച്ചു. ഉണ്ണി ഒളിവിലാണ്. 'നാളത്തെ പുലരി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മരണവാർത്ത കേട്ട് ഉണരുന്നതാകട്ടെ'യെന്നായിരുന്നു തിങ്കളാഴ്ച രാത്രിയിലെ ഉണ്ണിയുടെ പോസ്റ്റെന്നു പൊലീസ് പറഞ്ഞു. സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ഇന്നലെ ഉച്ചയ്ക്കാണു ബിജെപി പരാതി നൽകിയത്.